ഷംസീർ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷംസീറിനെ അഭിനന്ദിച്ചു. ഷംസീർ നടന്നുകയറിയത്…

ഗോഡ് ഓഫ് സ്മാൾ തിങ്ങിന് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലിൽ അഞ്ചു മിനുട്ടിൽ താഴെയുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തിൽ ശ്രി. വിനോദ് ലീല സംവിധാനം “ഗോഡ് ഓഫ് സ്മാൾ തിങ്സിന്” ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം ലഭിച്ചു. അൻപതിനായിരം രൂപയും ശിൽപ്പി വി.കെ. രാജൻ രൂപകൽപ്പന ചെയ്ത…

ടിപ്പർ ഇടിച്ച് വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.) പല്ലാവൂർ. വിത്തനശ്ശേരി – കൊടുവായൂർ മെയിൻ റോഡിൽ പല്ലാവൂർ ചടയംകുളത്തുവച്ച് ഇന്നലെ വൈകുന്നേരം 6:30 നാണ് നാടിനെ നടുക്കിയ അതിദാരുണമായ അപകടമുണ്ടായത്. വിത്തനശ്ശേരി ചാണ്ടിച്ചാല,തേങ്ങാപ്പറമ്പ് വീരങ്കത്തു വീട്ടിൽ മനോജിന്റെ ഭാര്യയാണ് നിർമ്മാണത്തൊഴിലാളിയായ ജലജ(40വയസ്സ്). സൈനിക ഉദ്യോഗസ്ഥനായ…

ലഹരിക്കെതിരെ ഫുട്ബോൾ

പാലക്കാട്:പാലക്കാട്‌ ടൗൺ സൗത്ത് ജനമൈത്രി പോലീസിന്റെയും എഫ് സി ബി പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു് ” ലഹരിക്കെതിരെ ഫുട്ബോൾ ” എന്ന ലഹരിവിരുദ്ധ സന്ദേശം യുവാക്കൾക്ക് നൽകികൊണ്ട് സെപ്റ്റംബർ 9,10 തിയ്യതികളിലായി കൊടുമ്പ് ഓലശ്ശേരി…

തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് മന്ത്രി എംബി രാജേഷ്; നാളെ ഉന്നതതല യോഗം

പട്ടാമ്പി: തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തിൽ വിപുലമായ കർമപദ്ധതി ആവിഷ്കരിക്കും. 152 സ്ഥലങ്ങളിൽ എബിസി സെൻ്ററുകൾ സജ്ജീകരിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. ഇതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. വന്ധ്യംകരണം…

ശിലയും ശില്പിയും

ഞാൻ കരിങ്കല്ലാണ് –ജീവനില്ലാത്ത കല്ല്,എങ്കിലും നിന്റെ സ്പർശനമേൽക്കുമ്പോൾഞാനുണരും. അത് വരെ ജീവനില്ലാത്തഎനിയ്ക്ക് നിന്റെ കരങ്ങൾപുതുജീവനേകും ,മരമായും, പറവയായും ,ചരിത്ര നായികാനായകന്മാരായുംഎത്രയെത്ര ഭാവങ്ങൾനീയെനിക്കേകി.. ഇന്ന് നിന്റെ സ്പർശനമേൽക്കാതെ,ഞാനിവിടം ഒരു ചിത്രമേ കി.പ്രകൃതിയാണ് ഞാൻ … എന്റെ രൂപം വെറുംകല്ലല്ല…. എനിയ്ക്കുമുണ്ടൊരു ഹൃദയം .…

സംരക്ഷകരില്ല: ജൈന സംസ്കൃതി പ്രസരിക്കുന്ന കട്ടിൽമാടം കോട്ട തകർച്ച തുടർക്കഥ ആവുന്നു

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പാലക്കാട്-പൊന്നാനി, ഗുരുവായൂർ- നിലമ്പൂർ സംസ്ഥാന ഹൈവെയും ഒരുമിച്ചു ചേരുന്ന പട്ടാമ്പിക്കും കൂറ്റനാടിനു മിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയുടെ തെക്കുഭാഗത്തുള്ള ശില്പശിലയുടെ മുകൾ ഭാഗമാണ് തകർന്നു വീണത്.നൂറു കണക്കിന് ടോറസ് ലോറികളും കണ്ടെയ്നർ വാഹനങ്ങളും ഇരമ്പി…

അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.

 പട്ടാമ്പി:  ശ്രീനാരായണ ഗുരുവിന്റെ 168- ജയന്തിദിനാചരണത്തിന്റെ ഭാഗമായി അസംഘടിത തൊഴിലാളി & എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ പി വി മുഹമ്മദാലി അദ്യക്ഷതവഹിച്ചു. കെ സി…

ജലോത്സവത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി തയ്യാറെടുത്ത ചെന്നിത്തല പള്ളിയോടം പള്ളിയോട കടവിൽ തന്നെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു . ചെന്നിത്തല സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാനായി ചെന്നിത്തലയിൽ നിന്നും പുറപ്പെടാൻ ഇരിക്കെയാണ് അപകടം നടന്നത്.…

സന്നദ്ധ സേവന പ്രവർത്തകന് തിരുവോണം ദിവസം കാഴ്ച ക്കുല നൽകി

പട്ടാമ്പി: പട്ടാമ്പിയിലെ പ്രശസ്ത സന്നദ്ധ സേവന പ്രവർത്തകനായ മോഹൻദാസ് ഇടിയത്തിന് തിരുവോണ ദിനത്തിൽ കാഴ്ച കുല സമ്മാനിച്ചു. എസ് വൈ എസ് സംഘമാണ് വേറിട്ട ഒരു പരിപാടിയുമായി മോഹൻദാസിനെ അമ്പരപ്പിച്ചത്. എസ് വൈ എസ് സംസ്ഥാന ജില്ലാ നേതാക്കളായ ഹാഫിസ് ഉസ്മാൻ…