അസംഘടിത തൊഴിലാളി കോൺഗ്രസ്‌ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.

 പട്ടാമ്പി:  ശ്രീനാരായണ ഗുരുവിന്റെ 168- ജയന്തിദിനാചരണത്തിന്റെ ഭാഗമായി അസംഘടിത തൊഴിലാളി & എംപ്ലോയീസ് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്‌ പി വി മുഹമ്മദാലി അദ്യക്ഷതവഹിച്ചു. കെ സി പ്രീത്, പി മുരളീധരൻ, കമ്മുക്കുട്ടി എടത്തോൾ, കെ ആർ നാരായണ സ്വാമി, ആർ നാരായണൻ, ജോസ് തോമസ്, ആർ മാധവൻ, അഡ്വ കെ വിജയരാഘവൻ, എം കബീർ, കെ കെ സുദേവൻ എന്നിവർ സംസാരിച്ചു.