വോട്ടിങ്ങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിൽ വെച്ചു

വോട്ടെടുപ്പിന് ശേഷം പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിൽ എത്തിച്ച് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ഒബ്സർവർമാർ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.പി ജയകുമാർ എന്നിവരുടെ…

പാലക്കാട് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കുഴഞ്ഞുവീണു മരിച്ചു

മലമ്പുഴ: പാലക്കാട് ജില്ലാ ജെയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രൈഡ് 2 വി.മുരളിധരൻ (55 ) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ (ഞായറാഴ്ച്ച) രാവിലെ പത്തു മണിക്ക് ഡ്യൂട്ടികെത്തി ഡ്രസ്സ് റൂമിൽ വെച്ച് യൂണിഫോം ധരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടൻ തന്നെ…

മാസയോഗം ചേർന്നു

പാലക്കാട്: കേരളാമേര്യേജ് ബ്രോക്കേഴ്സ് യൂണിയന്റെ മാസാന്തര യോഗം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു ജോസ് ആലൂക്കാസ് ജ്വല്ലറി മാനേജർ സജീവ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഹരീഷ് കണ്ണൻ അധ്യക്ഷത വഹിച്ചു. സായാഹ്നം പത്രം ചീഫ് എഡിറ്റർ അസീസ്…

മൂവ്വായിരത്തി നാനൂറ് ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു.

പാലക്കാട്: അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അശ്വിൻകുമാറും പാർട്ടിയും ഇലക്ഷനോടനുബന്ധിച്ചു സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയിഡിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ വില്ലേജിൽ ചെന്താ മലയിലെ നീർച്ചാലിലെ പാറക്കൂട്ടങ്ങൾക്കിടയിലും സമീപത്തുള്ള പൊന്തക്കാടുകളുമായി 200 ലിറ്ററിന്റെ 17…

അന്തരിച്ചു

മലമ്പുഴ: മുന്‍ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ചെറാട് ചെമ്പന്‍കോട് വീട്ടിൽ റെജി നെല്‍സണ്‍ (48) അന്തരിച്ചു. കെ എസ്‌ യു വിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസ് സജീവപ്രവര്‍ത്തകനും, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും, മലമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപക…

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും 3.100 കിലോ കഞ്ചാവ് പിടികൂടി.

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി പാലക്കാട് ആർപിഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗവും എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്ലാറ്റഫോം നമ്പർ മൂന്നിലുള്ള ശൗചാലയത്തിന് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ 3.1 കിലോ കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിന് വിപണിയിൽ…

കടുക്കാംകുന്നം മേൽപാലം ചീഞ്ഞുനാറുന്നു

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള പ്രധാന റോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിനരുകിൽ സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച മാലിന്യങ്ങളുടെ ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാരും യാത്രക്കാരും ഏറെ ബുദ്ധിമുട്ടുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കോഴി മാലിന്യമടക്കം…

കടയുടെ പിന്നിൽ മടവാൾ ഉപേക്ഷിച്ച നിലയിൽ

മണ്ണാർക്കാട്: റോഡരികിലെ കടയുടെ പിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മടവാൾ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കടയുടമ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ആയുധം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒരു യുവജന സംഘടനയുടെ പേരെഴുതിയ കൊടി കൊണ്ടാണ് ആയുധത്തിന്റെ പകുതി ഭാഗം പൊതിഞ്ഞു…

കുറവനെയും കുറത്തിയേയും കാണാനായി വിദ്യാർത്ഥികൾ

കുറവനെയും കുറത്തിയേയും കാണാനായി വിദ്യാർത്ഥികൾ സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലുള്ള രാമക്കൽമേട്ടിലെത്തി : തച്ചമ്പാറ വിദ്യ ഗൈഡൻസ് ഉല്ലാസയാത്ര സംഘടിപ്പിച്ചു രാഹുൽ രാമചന്ദ്രൻ തച്ചമ്പാറ തച്ചമ്പാറ: തച്ചമ്പാറയിലെ പ്രധാന ട്യൂഷൻ സെന്റർ ആയ വിദ്യ ഗൈഡൻസ് ഈ വർഷം പത്താം…

പുസ്തക പ്രകാശനം

യുവക്ഷേത്ര കോളേജിലെ ബി.കോം ടാക്സേഷൻ അസി.പ്രൊഫ.മിസ്.അഞ്ചലി കെ.പി രചിച്ച അവളിലൂടെ എന്ന പുസ്തകം ഡയറക്ടർ റവ.ഡോ.മാത്യു ജോർജ്ജ് വാഴയിൽ പ്രിൻസിപ്പൽ ഡോ.ടോമിആന്റണിക്കു നൽകി പ്രകാശനം ചെയ്തു. , വൈസ് പ്രിൻസിപ്പൽ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ,ഗ്രന്ഥകർത്രി, അദ്ധ്യാപികമാർ സമീപം.