പി .എം .ശ്രീവത്സന്‍ എസ് ബി ഐ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.

പാലക്കാട്: സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി എം ശ്രീവത്സന്‍ മുപ്പത്തൊമ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസില്‍ നിന്ന് 2024 മെയ് 31ന് വിരമിക്കുകയാണ്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ…

കോൺഗ്രസ്സിൻ്റെ പ്രതിഷേധം ഫലം കണ്ടു. പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡുപണി ആരംഭിച്ചു.

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിൽ വാട്ടർ അതോറട്ടി പൈപ്പിടാൻ കുഴിച്ച ചാൽ ശരിയാം വിധം മൂടി റോഡുപണി നടത്താത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ…

ശക്തമായ മഴയിൽ റോഡിൽ കോൺഗ്രീറ്റ് ചെയ്തത് ഒഴുകിപ്പോയി.

മലമ്പുഴ: ഇന്നലെ സന്ധ്യക്ക് ഉണ്ടായ ശക്തമായ മഴയിൽ, തെരഞ്ഞെടുപ്പു കാലത്ത് ചെയ്ത കോൺഗ്രീറ്റ് ഒഴുകിപ്പോയി. മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിനു നടുവിലൂടെ വാട്ടർ അതോ റട്ടി കുഴിച്ച ചാലുമൂടിയ കോൺഗ്രീറ്റാണ് ഒലിച്ചു പോയത്. രണ്ടു വർഷം മുമ്പാണ് ചാൽ കോരിയത്.…

‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ സ്കീമിൽ അംഗമായി മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻകാന്തപുരം തെളിമയാർന്ന ഭാഷയുടെ ഉടമ : എം ടി വാസുദേവൻ നായർ

പാലക്കാട് | ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പക്വതയും ഗാംഭീര്യവുള്ള ഭാഷയുടെ ഉടമയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെന്ന് പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം ടി വാസുദേവൻ നായർ. ഉടൻ പുറത്തിറങ്ങുന്ന കാന്തപുരത്തിൻ്റെ ആത്മകഥയായ ‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ…

കൊച്ചി -ധനുഷ്കോടി ദേശീയ പാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡിൽ കാട്ടാന

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം വനമേഖലയില്‍ പകല്‍ റോഡിലിറങ്ങി കാട്ടാന. ഈ സമയം നിരവധി വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ആന റോഡിലിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ആന ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് ആശ്വാസമായി. ചീയപ്പാറ…

ഹജജ് തീർത്ഥാടകർക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പട്ടാമ്പി | പരിശുദ്ധ ഹജ്ജ് കർമ്മത്തിനു മുമ്പായി തീർത്ഥാടകർ നിർബന്ധമായും സ്വീകരിക്കേണ്ട വാക്സിനേഷൻ ക്യാമ്പ്, പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്നു. മുഹസിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്താൻ സാധിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട…

മലമ്പുഴ കാർ പാർക്കിൽ വൻ മരം കടപൊട്ടിവീണു.രാത്രിഒന്നരക്കായതിനാൽ വൻ ദുരന്തം ഒഴിവായി.

–ജോസ് ചാലയ്ക്കൽ– മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴ ഡാം പാർക്കിങ്ങ് പ്രദേശത്ത് നിന്നിരുന്ന വൻമരം കടപൊട്ടിവീണു. ചായക്കട ഭാഗീകമായി തകർന്നു. കടയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ രാജൻ തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴം പുലർച്ചെ (ഇന്ന്) ഒന്നരക്കായിരുന്നു സംഭവം. ജീവനക്കാരൻ വിവരം…

അമ്മയ്ക്കും ഒരു ദിനം – അച്ഛനും

എൻ. കൃഷ്ണ‌കുമാർ “കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും നിന്നെ സംരക്ഷിക്കട്ടെ” എന്ന മനുസ്‌മൃതി വാക്യം പലപ്പോഴും വിമർശന വിധേയമാകാറുണ്ട്. സംവത്സരങ്ങൾക്കു മുമ്പ് സനാതന സംസ്ക്കാരം സ്ത്രീക്ക് നൽകുന്ന ബഹുമാന്യത ഈ വരികളിൽ തെളിഞ്ഞ് നിൽക്കുന്നു. അതേ, മനുസ്‌മൃതിയിൽ തന്നെ…

നാടിന്റെ വേദനയായി അധ്യാപികയുടെ വേർപാട്

യു എ റഷീദ് പട്ടാമ്പി | നാടിനു താങ്ങാനാവാത്ത വേദനയായി അധ്യാപികയുടെ വേർപാട്. പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയത്.…

ഇരട്ട മണവാട്ടിമാർക്ക് ഇരട്ട മണവാളന്മാർ

ചെർപ്പുളശേരി: ഇരട്ട പെൺകുട്ടികൾക്ക് ഇരട്ടകളായ മണവാളന്മാരെ തന്നെ ലഭിക്കുക എന്നത് അപൂർവ്വമാണ്. എന്നാൽ അങ്ങനെ ഒരു കൗതുക കല്യാണത്തിന് വേദിയാവുകയാണ് ഇന്ന് മാരായമംഗലം കുളപ്പട ഒറവകിഴായിൽ കരിമ്പനക്കൽ തറവാട്. കുളപ്പട കരിമ്പനക്കൽ അബൂബക്കർ – റജീന ദമ്പതികളുടെ മക്കൾ ബാസിമ &…