അഖില കേരള പകിട ടൂർണമെന്റ് സമാപിച്ചു

കുമ്പിടി: ഉദയ പുറമതില്‍ശ്ശേരിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറുമാസക്കാലമായി നടന്നുവന്ന പതിനഞ്ചാമത് അഖില കേരള പകിട കളി ടൂർണമെന്റ് സമാപിച്ചു. മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ നാരായണ മെമ്മോറിയൽ പാങ്ങ് ടീം ഒന്നാം സ്ഥാനം നേടി. ചിരട്ടമണ്ണ പകിട ടീമിനാണ് രണ്ടാം സ്ഥാനം. കുമ്പിടി…

പുരസ്കാരങ്ങളുടെ നിറവിൽ ഡോ: പി.സി.ഏല്യാമ ടീച്ചർ

— ജോസ് ചാലയ്ക്കൽ —മലമ്പുഴ: മലമ്പുഴക്കാർക്ക് എന്നും എപ്പോഴും അഭിമാനിക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് മലമ്പുഴ തോട്ടപ്പുര പനങ്ങാട് ഡോ: പി.സി.ഏല്യാമ ടീച്ചർ.തൊട്ടതെല്ലാം പൊന്നാക്കിയ ഈ റിട്ടേർഡ് അദ്ധ്യാപിക ഇരുപത് വിവിധ അവാർഡുകൾക്ക് ഉടമയാണ്. ഇപ്പോൾ, സ്പോർട്ട്സ് രംഗത്തുള്ള സമഗ്ര സംഭാവനക്ക് സാമൂഹ്യനീതി വകുപ്പിൻ്റെ…

കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി

തൃശൂർ: ജപ്പാൻ ഷോട്ടോ കാൻ കരാട്ടേ അസോസിയേഷൻ തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരാട്ടേ ഇൻറർനാഷണൽചാമ്പ്യൻഷിപ്പിൽ അഞ്ചുമൂർത്തി മംഗലം വാവുളിയംകാട് സ്വദേശി സാന്ദ്രാസന്തോഷ് ഗോൾഡ് മെഡൽ നേടി. നാട്ടുകാരും ബന്ധുമിത്രാദികളും ഗോൾഡ് മെഡൽ ജേതാവിനെ അഭിനന്ദിച്ചു.

ന്യൂസിലാൻഡിലെ ജൂനിയർ ക്രിക്കറ്റ് അക്കാഡമി ബെസ്റ്റ് താരമായി നാഥനേയൽ ഗീവർ

വീരാവുണ്ണി മുളളത്ത് കുന്നംകുളം: ന്യൂസിലാൻഡ് ക്രിക്കറ്റ് രംഗത്ത് കേരളത്തിന്അഭിമാനമായി കുന്നംകുളം സ്വദേശി നഥാനേയൽ ഗീവർ.ന്യൂസിലാൻഡ് റോളസ്റ്റൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമിയിലെ ഏക മലയാളിയായ ഏഴു വയസ്സുകാരനാണ് വീഡൻസ് റോളർസ്റ്റോൺ ജൂനിയർ ക്രിക്കറ്റ് അക്കാഡമി 2022 – 23 മൽസരത്തിൽബാറ്റിങ്ങിലും, ബൗളിങ്ങിലും മികവ്…

ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്

ഖത്തർ:ലോക പ്രമേഹ ദിനതോടുനുബദ്ധിച്ച് ഒഐസിസി ,ഐ എൻ സിഎഎസ്  പലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഫോക്കസ് മെഡിക്കൽ സെന്റെറുമായി സഹകരിച്ച് നവംബർ 18 നു കാലത്തു 7 മണി മുതൽ 11 മണി വരെ ജീവിത ശൈലി രോഗ നിര്‍ണയ ക്യംപ് ഖത്തറിൽ…

ടീമുകള്‍ പുറത്താകുമ്പോൾ ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കണം -മന്ത്രി എം ബി രാജേഷ്

പട്ടാമ്പി: ഫുട്ബാള്‍ ലോകകപ്പിന്‍റെ പ്രചാരണത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിങ് രീതികൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പന്നങ്ങളും കേന്ദ്രസര്‍ക്കാർ നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും…

തൃത്താലയുടെ സോക്കർ കാർണിവൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു

പട്ടാമ്പി: ലോകം കാൽപ്പന്ത് മഹോത്സവത്തിന്റെ ആരവങ്ങളിലേക്ക് കുതിക്കുകയാണ്. ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നമ്മുടെ ചുറ്റിലും നിറയുന്നു. ഫുട്ബോ ളിന്റെ മാനവികതയും അനുഭവ വൈവിധ്യങ്ങളും പ്രമേയമാകുന്ന സോക്കർ കാർണിവൽ നവംബർ 7 മുതൽ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ…

ഫുട്ബോൾ മേള സമാപിച്ചു

പട്ടാമ്പി: എസ്.ഡി.പി ഐ കൂട്ടുപാത കമ്മറ്റിഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു കൂട്ടുപാത ടർഫ് മയ് താനിയിൽ നടന്ന മേള പാർട്ടി മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ,ഷറഫുദ്ധീൻ, ഇസ്മായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.എട്ട് ടീമുകൾ…

ദേശിയ കായിക ദിനം ആചരിച്ചു

കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദേശിയ കായിക ദിനം ആചരിച്ചത്. ഇന്ത്യൻ ഹോക്കി കളിക്കാരനായ മേജർ ധ്യാൻ ചന്തിന്റെ ജനന ദിനമാണ് ദേശീയ കായിക ദിനമായി അചരിക്കുന്നത്. പ്രധാനധ്യാപിക പി രാധിക പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.…

ദേശീയ കായിക ദിനാചരണവും ആദരം @ 75 പരിപാടിയും സംഘടിപ്പിച്ചു

മലമ്പുഴ :ബിഎ എംഎസ്പരീക്ഷയില്‍ ഒന്നാം റാങ്ക്നേടിയ എസ്.ശ്രീലക്ഷ്മി മാരാറിനെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍ ആരോഗ്യ കായിക വകുപ്പ് മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ശ്രീലക്ഷ്മിയെ പൊന്നാടയണിയിച്ച് മൊമന്‍റൊ നല്‍കി അനുമോദിച്ചു.…