പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരം ജാസ്മിന്‍ അമ്പലത്തിലകത്തിന്

ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ അമ്പലത്തിലകത്തിനെ തെരഞ്ഞെടുത്തതായി എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും…

മദർ ഓഫ് ഗോഡ് പ്രകാശനം ചെയ്തു

പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…

നവതിയുടെ നിറവിൽ ഒരു കൂടല്ലൂർ വീരഗാഥ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടു പരിചയിച്ച പല…

പാലക്കാട് പബ്ലിക് ലൈബ്രറി സാഹിത്യപുരസ്കാരം ജോർദാസിന്

പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകിവരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2012-ല സാഹിത്യ അവാർഡിന് ജോർജ് ദാസിന്റെ മറ്റൊരു ചിലപ്പതികാരം’ എന്ന നോവൽ അർഹമായതായി പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു. “അധികാരത്തിന്റെ ദുർനീതിയാൽ കൊല്ലപ്പെടുന്ന കോവലന്റെ…

മറവിലെ മരണം

മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘

കടലോരത്തെ മൺകൂനകൾ

സർവ്വസംഹാരിയാം കടലുണ്ടു ചാരേ,പർവ്വതശൃംഗങ്ങൾ ഉയരുന്നു ദൂരേ;മുന്നിലെ മൺകൂന കോട്ടയാക്കൂമ്പോ –ഴൊന്നിനും സ്ഥാനമില്ലെന്റെ മനസ്സിൽ. കണ്ണിലും മനസ്സിലും നിറയുന്നതിപ്പോൾമണ്ണിന്റെയീകൂനമാത്രമാണല്ലോ. വിൻസൻ്റ് വാനൂർ

അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് : കഥാകൃത്ത് വൈശാഖൻ

പാലക്കാട്: കാട്ടിലെ മലയണ്ണാനെ പറ്റി എല്ലാ വിവരവും അറിയുന്നവന് ഒരു പക്ഷെ അയൽക്കാരൻ്റെ യാതൊരു വിവരവും അറിയാത്ത സ്ഥിതി വിശേത്തിലും അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലുമാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കന്നതെന്നു് കഥാകൃത്ത് വൈശാഖൻ. മന:ശാസ്ത്രജ്ഞൻ ഡോ: രഘുനാഥ് പാറക്കൽ എഴുതിയ…

നമ്മള്‍ – കവിത

കൈനീട്ടി നിന്നില്ല,കണ്ണാൽ പറഞ്ഞില്ല,മധുമൊഴികളാൽപങ്കുവച്ചില്ല കാമിതം.ചാരത്തണഞ്ഞീല,ചേർത്തൊന്നു നിർത്തീല,ചുംബനം കൈമാറി-യില്ലാ പരസ്പരം,എന്നിട്ടുമെൻ്റെയീ-പ്പാഴ്ഹൃത്തിനുള്ളിൽമിടിക്കും തുടിപ്പിലെസംഗീതമായി നീ..നിൻ്റെയാഴക്കടൽച്ചിപ്പിയിൽസൂക്ഷിച്ചതെൻ മനംമാത്രമാണെന്നറിയുന്നു ഞാൻ.

ഉണ്ണിക്കുട്ടൻ – കഥ

കഥ രചന അജീഷ് മുണ്ടൂർ ദാരിദ്രം പടി കയറി വന്നപ്പോൾ അന്ധകാരത്തിലായി ഉണ്ണിക്കുട്ടന്റെ ലോകം.മൂട് കീറിയ വള്ളിട്രൗസറിട്ട് നാട്ടുവഴിയിലൂടെ നടന്നു പോകുമ്പോൾ സമൂഹം അവനെ കളിയാക്കി ചിരിച്ചു. അച്ഛനമ്മമാരുടെ തണലിൽ ജീവിക്കുന്ന കുട്ടികളെ അസൂയയോടെയാണ് അവൻ നോക്കിയത്.വീട്ടുവളപ്പിലെ പറങ്കിമൂച്ചി പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ…

അകലങ്ങളിൽ കാത്തിരിക്കുന്നവന് എഴുതാൻ ബാക്കിവച്ചത്

(ജാസ്മിൻ) എനിക്കുമുണ്ടായിരുന്നുഒരാകാശംഅതിനോളം കടലാഴവും ദുഖമേഘങ്ങളും. പെയ്യാനറച്ച കൺതടങ്ങൾ ചൊല്ലി, ചിരിയരുതെന്ന് ! കാതങ്ങളേറെയുണ്ട് താണ്ടുവാൻ.പൊള്ളും മോഹനിരാശയാൽമിഴിനനഞ്ഞു. ചിറകറ്റപക്ഷിക്ക് ഒരുതൂവൽപ്പൊഴിനഷ്ടമാകില്ല സത്യം! ഒറ്റയാകുംന്നേരംകൂട്ട്നഷ്ടമായ ദുഃഖം,കൂടൊരുക്കി കാത്തിരിക്കും സ്വപ്നം! നൃത്തമാടും ഭൂതകാലങ്ങളിൻ വാഴ് വ്സത്യമെന്നാര് പറഞ്ഞു ?! അന്ധന്റെ കൂരിരുട്ടിലെ പരതൽഅന്വോനമറിയാത്ത തേടൽ! ഓർക്കില്ലയപ്പോൾവഴിതെറ്റിവന്ന…