മദർ ഓഫ് ഗോഡ് പ്രകാശനം ചെയ്തു

പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവ ക്ഷേത്ര കോളേജ് പ്രിൻസിപ്പാൾ ഡോ: ടോമി ആൻറണി അധ്യക്ഷനായി. ശരത് പാലാട്ട് പുസ്തകം ഏറ്റുവാങ്ങി. യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ: ജോസഫ്ഓലിക്കൽ കൂനൻ പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ, കവിയും ഗാനരചയിതാവുമായ രവീന്ദ്രൻ മലയങ്കാവ്, ഇംഗ്ലീഷ് പരിഭാഷ നടത്തിയ ഡോ: പാർവ്വതി വാര്യർ, എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥകാരൻ ജോർജ്ജ് ദാസ് മറുപടി പ്രസംഗം നടത്തി. പതിനാലു വർഷമെടുത്താണ് രചന പൂർത്തിയായതെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം മേധാവി പമീല ജോൺസൺ സ്വാഗതവും അസിസ്റ്റൻറ് പ്രൊഫസർ വി.ഗ്രൈസ് അഗനീസ് നന്ദി പറഞ്ഞു.

ജോർജ്ജ് ദാസ് രചിച്ച “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥം പാലക്കാട് രൂപത എമിരിറ്റീസ് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് പ്രകാശനം ചെയ്യുന്നു.