യഥാർത്ഥ പത്രധർമ്മം കാത്തു സൂക്ഷിക്കുന്നു: അസീസ് മാസ്റ്റർ

പാലക്കാട്: കക്ഷിരാഷ്ട്രീയമോ – മതമോ നോക്കാതെ സമൂഹ നന്മയെ മാത്രം കണ്ടു കൊണ്ട് യഥാർത്ഥ പത്രധർമ്മം മുറുകെ പിടിച്ചു കൊണ്ട് പ്രവർത്തിക്കുന്ന പത്രമാണ് സായാഹ്നം ദിനപത്രമെന്ന് സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ.സായാഹ്നം ദിനപത്ര ലേഖകരുടെ യോഗം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല രാഷ്ട്രീയത്തിലും മതത്തിലും വിശ്വസിക്കുന്നവർ ഇതിൽ പ്രവർത്തിക്കുന്നവരിലുണ്ടെങ്കിലും പത്ര പ്രവർത്തനത്തിൽ അതൊന്നും സ്വാധീനിക്കൂന്നില്ലെന്നും, വ്യക്തിഹത്യയോ, സ്ഥാപനഹത്യയോ ചെയ്യാത്ത വാർത്തകൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചീഫ് റിപ്പോർട്ടർ ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. സ്പെഷ്യൽ കറസ്പോണ്ടൻറ് ഹക്കീം കൽമണ്ഡപം, ബിജോയ് സ്രാമ്പിക്കൽ പറവൂർ, ഏബിൽ കൊച്ചി, രാഹുൽ തച്ചമ്പാറ, ഷെഫീക്ക് കൽമണ്ഡപം, പ്രതാപ് അട്ടപ്പാടി,സനോജ് പറളി, സണ്ണി ജോസഫ് മണ്ഡത്തി കുന്നേൽ,ആഷിക്, വനിതാ റിപ്പോർട്ടർമാരായ റീന ജോസഫ്, ലത, മീര എന്നിവർ സംസാരിച്ചു.