പാലക്കാട്: ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാഗങ്ങളുമായി ഓണാഘോഷം നടത്തി. ബസ് ഭവൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനിയും മഴയും വന്നതോടെ സ്വകാര്യ ബസ്സുടമകളുടെ ഓണം സാമ്പത്തീക ബുദ്ധിമുട്ടുകൾ മൂലം ദു:ഖ ഓണമായി മാറിയിരിക്കുകയാണെന്നും സർക്കാരിന്റെ ഭാഗത്തു നിന്നും പരിഹാര മാർഗ്ഗം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോ പരിപാടികൾ സംഘടിപ്പിക്കേണ്ടി വരുമെന്നും ടി.ഗോപിനാഥൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ എസ് ബേബി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ എൻ വിദ്യാധരൻ ആശംസാപ്രസംഗം നടത്തി. ജില്ലാ ട്രഷറർ ആർ മണികണ്ഠൻ സ്വാഗതവും ജില്ലാ ജോ.: സെക്രട്ടറി സി സുധാകരൻ നന്ദിയും പറഞ്ഞു.

കുടുംബാംഗങ്ങളുടെ ഓണപ്പാട്ടുകൾ, ഓണസമ്മാനവും ഓണക്കോടിയും വിതരണം, ഓണ സദ്യ എന്നിവ ഉണ്ടായി.

