ദേശിയ കായിക ദിനം ആചരിച്ചു

കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദേശിയ കായിക ദിനം ആചരിച്ചത്.

ഇന്ത്യൻ ഹോക്കി കളിക്കാരനായ മേജർ ധ്യാൻ ചന്തിന്റെ ജനന ദിനമാണ് ദേശീയ കായിക ദിനമായി അചരിക്കുന്നത്. പ്രധാനധ്യാപിക പി രാധിക പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കായിക അധ്യാപകൻ കെ സജിൻ അധ്യക്ഷത വഹിച്ചു.

അധ്യാപകരായ ആർ കവിത, വി എം നൗഷാദ്, സ്പോർട്സ് ക്ലബ്ബ് ക്യാപ്റ്റന്മാരായ ടി എ മുഹമ്മദ് സ്വാലിഹ്, സി മുഹമ്മദ് ഷഫീഖ്, എസ് അഭിനയ, കെ അക്ഷയ്, സി ആർ അശ്വിൻ രാജ്, പി എ ജസീൽ, എന്നിവർ സംസാരിച്ചു.