പാലക്കാട്:പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസിന്റെയും എഫ് സി ബി പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു് ” ലഹരിക്കെതിരെ ഫുട്ബോൾ ” എന്ന ലഹരിവിരുദ്ധ സന്ദേശം യുവാക്കൾക്ക് നൽകികൊണ്ട് സെപ്റ്റംബർ 9,10 തിയ്യതികളിലായി കൊടുമ്പ് ഓലശ്ശേരി ഗ്രൗണ്ടിൽ വെച്ച് 32 ടീമുകൾ പങ്കെടുത്ത ധനരാജ് മെമ്മോറിയൽ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി.
പാലക്കാട് ഡിവൈഎസ്പി . വി. കെ. രാജു ഉദ്ഘാടനം ചെയ്തു. ജനമൈത്രി എഡിഎൻ ഒ ആറുമുഖൻ സ്വാഗതം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കോമളം അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം . പത്മിനി ടീച്ചർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സി. ചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർ സുധീർ എന്നിവർ പ്രസംഗിച്ചു. 32 ടീമുകൾ പങ്കെടുത്ത മത്സരത്തിലെ ഫൈനലിൽ എൻ പി കെ പെരുവെമ്പിനെ 2-0 ന് തോൽപിച്ചു് ആലത്തൂർ എഫ് സി.വിന്നേഴ്സ് ട്രോഫി നേടി.സമാപന
ഉത്ഘാടനം കൊടുമ്പു് പഞ്ചായത്ത് പ്രസിഡൻ്റ്. ധനരാജ് നിർവഹിച്ചു. വിജയികൾക്കുള്ള ട്രോഫി ടൗൺ സൗത്ത് എസ് ഐ അജാസുദ്ധീൻ, പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹംസത്ത് എന്നിവർ ചേർന്ന് വിതരണം ചെയ്തു. ടൗൺ സൗത്ത് ജനമൈത്രി ബീറ്റ് ഓഫീസർ . സുധീർ,പുലരി ക്ലബ് രക്ഷധികാരി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെയുള്ള ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്.