സന്നദ്ധ സേവന പ്രവർത്തകന് തിരുവോണം ദിവസം കാഴ്ച ക്കുല നൽകി

പട്ടാമ്പി: പട്ടാമ്പിയിലെ പ്രശസ്ത സന്നദ്ധ സേവന പ്രവർത്തകനായ മോഹൻദാസ് ഇടിയത്തിന് തിരുവോണ ദിനത്തിൽ കാഴ്ച കുല സമ്മാനിച്ചു. എസ് വൈ എസ് സംഘമാണ് വേറിട്ട ഒരു പരിപാടിയുമായി മോഹൻദാസിനെ അമ്പരപ്പിച്ചത്. എസ് വൈ എസ് സംസ്ഥാന ജില്ലാ നേതാക്കളായ ഹാഫിസ് ഉസ്മാൻ മുസ്‌ലിയാർ, കരിങ്ങനാട് ആബിദ് സഖാഫി, ആമയൂർ താഹിർ സഖാഫി എന്നിവർ ചേർന്നാണ് കാഴ്ച ക്കുല നൽകിയത്. അതിഥികൾക്ക് ഓണപ്പുടവയും ഓണസദ്യയും നൽകിയാണ് മോഹൻദാസ് സ്വീകരിച്ചത്.