ജലോത്സവത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി തയ്യാറെടുത്ത ചെന്നിത്തല പള്ളിയോടം പള്ളിയോട കടവിൽ തന്നെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു . ചെന്നിത്തല സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാനായി ചെന്നിത്തലയിൽ നിന്നും പുറപ്പെടാൻ ഇരിക്കെയാണ് അപകടം നടന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നുണ്ട്.ഏകദേശം എൺപതോളം പേർ ഈ പള്ളിയോടത്തിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ട് പേരെ കാണാതായതായും സംശയിക്കുന്നു. കാണാതായവരെ പറ്റി നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. കാണാതായവർക്കായി ഊർജിതമായ തിരച്ചിൽ നടപടികളാരംഭിച്ചു.