ഗോഡ് ഓഫ് സ്മാൾ തിങ്ങിന് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലിൽ അഞ്ചു മിനുട്ടിൽ താഴെയുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തിൽ ശ്രി. വിനോദ് ലീല സംവിധാനം “ഗോഡ് ഓഫ് സ്മാൾ തിങ്സിന്” ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം ലഭിച്ചു. അൻപതിനായിരം രൂപയും ശിൽപ്പി വി.കെ. രാജൻ രൂപകൽപ്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം ശ്രീ സുദേവൻ സംവിധാന ചെയ്ത “വി”, ശ്രീ കണ്ണൻ ഇമേജ് സംവിധാനം ചെയ്ത “ഷോപ് ഓഫ് വേർഡ്സ് “, ശ്രീ റഫീഖ് തായത് സംവിധാനം ചെയ്ത “വെണ്ണിലാ” ആദിത്യ കനഗരാജ സംവിധാനം ചെയ്ത “നമസ്കാർ” എന്നീ ചിത്രങ്ങൾ അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും നേടി.

മൈന്യൂട് വിഭാഗത്തിൽ പതിനായിരം രൂപയും ശിൽപ്പി വി.കെ. രാജൻ രൂപകൽപ്പന ചെയ്ത ട്രോഫിയും സാക്ഷ്യപത്രവും അടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡ് രതി പത്തിശ്ശേരി സംവിധാനം ചെയ്ത “നെസ്റ്റും ” ജസ്റ്റിൻ വര്ഗീസ് സംവിധാനം ചെയ്ത “തുടർച്ച’ യും പങ്കിട്ടു. സുപ്രസിദ്ധ ചലച്ചിത്ര നിരൂപകൻ ഡോക്ടർ. സി. എസ്. വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായകൻ .ശ്രീ. കെ. ആർ. മനോജ്, എഡിറ്റർ വി. വേണുഗോപാൽ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങളെ വിലയിരുത്തി സംസാരിച്ചു അവാർഡുകൾ പ്രഖ്യാപിച്ചത്.

നേരത്തെ നടന്ന സമാപന യോഗത്തിൽ ജെസി ഡാനിയേൽ പുരസ്‌കാര ജേതാവ് ശ്രി.കെ.പി. കുമാരൻ, സത്യജിത്‌റായ് പുരസ്‌കാരം നേടിയ ശ്രി. ഐ. ഷൺമുഖദാസ് എന്നിവരെ ഇൻസൈറ്റ് ആദരിച്ചു. ചലച്ചിത്ര സംവിധായകൻ ശ്രി. എം.പി. സുകുമാരൻ നായർ, ഇൻസൈറ്റ് പ്രസിഡന്റ് ശ്രി. കെ. ആർ . ചെത്തല്ലൂർ, ഫെസ്ടിവൽ ഡയറക്ടർ ശ്രി. കെ. വി. വിൻസെന്റ് , ഇൻസൈറ്റ് വൈസ് പ്രസിഡന്റ് ശ്രി. സി.കെ. രാമകൃഷ്ണൻ, ഖജാൻജി മാണിക്കോത്ത് മാധവദേവ്‌ , ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളായി നടന്ന മേളയിൽ അൻപത്തി മൂന്ന് മത്സര ചിത്രങ്ങളും , ഇരുപത്തി അഞ്ചോളം മത്സരേതര ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഒരേ സമയം ഓഫ് ലൈൻ ആയും ഓൺ ലൈൻ ആയും സംഘടിപ്പിച്ച മേളയിൽ ഒരോ ചിത്രത്തിൻറേയും പ്രദർശന ശേഷം നടന്ന ഓപ്പൺ ഫോറം ചർച്ചയിൽ നേരിട്ടും ഓൺ ലൈൻ വഴിയും നിരവധി ചലച്ചിത്രകാരൻമാർ പങ്കുകൊണ്ടു സംസാരിച്ചു.