ഷംസീർ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷംസീറിനെ അഭിനന്ദിച്ചു. ഷംസീർ നടന്നുകയറിയത് ചരിത്ര പടവുകളിലേക്കെന്ന് അദ്ദേഹം പറഞ്ഞു.സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച പ്രമുഖരുടെ നിരയാണ് നിയമസഭയ്ക്കുള്ളതെന്ന് മുഖ്യമന്ത്രി . സഭയ്ക്ക് പൊതുവെ യുവത്വം ഉണ്ട്. ആ പ്രായത്തിലുള്ള ഒരാള്‍ സ്പീക്കര്‍ ആകുമ്പോള്‍ പ്രസരിപ്പ് ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്. മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയാവുകയും, സ്പീക്കറായിരുന്ന എം ബി രാജേഷ് പകരം മന്ത്രിസഭയിലെത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ്.