കോടികള്‍ മുടക്കി നിര്‍മിച്ച റോഡിൽ ദിവസങ്ങള്‍ക്കകം ഗര്‍ത്തം

തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മിച്ച റോഡ് ദിവസങ്ങള്‍ക്കകം തന്നെ ഗര്‍ത്തം രൂപപ്പെട്ട് അപകട കെണിയായി മാറി. കാട്ടാക്കട കള്ളിക്കാട് റോഡില്‍ വീരണകാവ് ഏഴാമൂഴി പാലത്തിനു സമീപം ഇപ്പോള്‍ ഒരു വശം ഇടിഞ്ഞു താഴ്ന്നു വലിയ ഗര്‍ത്തം രൂപപ്പെട്ട നിലയിലാണ്. ഇതിനുള്ളില്‍ ഒരാള്‍ക്ക്…

വി.ആർ. നോയൽ രാജിന് ആദരം

കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബാലസാഹിത്യ സമിതിയുടെ രജത ജൂബിലി ആദരപുരസ്കാരം വി.ആർ. നോയൽ രാജിന് ബെന്നി ബെഹ്നാൻ എം.പി. സമർപ്പിച്ചു. കെ.വി. അനന്തൻ, സിപ്പി പള്ളിപ്പുറം, പ്രൊഫ.എസ്.ശിവദാസ്, ജോസഫ് പനക്കൽ,മുരളീധരൻ ആനാപ്പുഴ, ബക്കർ മേത്തല,രാമചന്ദ്രൻ പുററുമാനൂർ എന്നിവർ സംബന്ധിച്ചു.

അത്യാധുനിക കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി

-വീരാവുണ്ണി മുളളത്ത്- പട്ടാമ്പി: നവീന കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി. അഖിലേന്ത്യ സംയോജിത കാർഷിക ഗവേഷണ പദ്ധതി പ്രകാരം കാർഷിക യന്ത്രോപകരണ വിഭാഗം, കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജ്, കപൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുമരനെല്ലൂർ പാടശേഖരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന…

അനുഗ്രഹീത ഗായകനായിരുന്ന ശ്രീ സാബു തലക്കോട്ടൂരിന്റെ അനുസ്മരണാർത്ഥം ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനവും, പഴയകാല ഗായകസംഘാംഗങ്ങളെ ആദരിക്കലും

വേലൂർ: സെന്റ് ഫ്രാൻസിസ് ഫൊറോനാ ദേവാലയത്തിൽ വെച്ച് അനുഗ്രഹീത ഗായകനായിരുന്ന ശ്രീ സാബു തലക്കോട്ടൂരിന്റെ അനുസ്മരണാർത്ഥം വേലൂർ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ജോബി പറപ്പൂർ രചനവും സംഗീതവും നൽകിയ കണ്ണീരുമായ്ക്കുന്ന ദൈവം എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനത്തിന്റെയും, പഴയകാല…

കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം അനിവാര്യം: ബിനോയ് ജോസഫ്

കോട്ടയം: മതതീവ്രവാദവും വര്‍ഗ്ഗീയതയും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം അനിവാര്യമാണെന്ന് കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ബിനോയ് ജോസഫ്. കേരളാ കോണ്‍ഗ്രാസ്സ് പാർട്ടിയുടെ 58-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോട്ടയം ജില്ലാ…

കേരളാ കോൺഗ്രസ്. (സ്കറിയ തോമസ്) ജന്മദിനം ആഘോഷിച്ചു.

ആലത്തൂർ: 1964ഒക്ടോബർ 9 ന് രൂപീകൃതമായ കേരളാ കോൺഗ്രസ് പാർട്ടിയുടെഅൻപത്തി എട്ടാം ജന്മദിന സമ്മേളനം പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽആലത്തൂരിൽ നടത്തി.പാർട്ടി ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജന: സെക്രട്ടറി അഡ്വ:നൈസ് മാത്യു ഉദ്ഘാടനം ചെയ്തു.…

സമയമില്ലാത്തവർ

അവസാന നിമിഷത്തിലാണ്മത്സര തിയതി കണ്ടത് …അത് വരെ ഞാൻ ഓടുകയായിരുന്നു ,ജീവന്റെ നെട്ടോട്ടം .സമയത്തിന്റെ വില എന്തെന്നറിഞ്ഞത്ഞാൻ മാത്രമായിരിയ്ക്കും …ജീവിതത്തിലെ കൃത്യനിഷ്ഠക്കാരി അതാവും എന്നും തനിച്ചായത്. റുക്സാന കക്കോടിPH:9846437616

കുരുക്ക്

ആശകളും ആഗ്രഹങ്ങളുംഒന്നാകെ തൂക്കി വിറ്റിട്ട്ഇനിയില്ല വെറുതെമോഹങ്ങളും ദാഹങ്ങളുമെന്നു-നൂറാവർത്തിയാണയിട്ടിട്ട്നിറഞ്ഞൊരാ മിഴികളെഇറുക്കെയമർത്തി തുടച്ചിട്ട്കണ്ണീരും കിനാവുമല്ല ജീവിതംഎന്നുറക്കെ പറഞ്ഞിട്ടവൾപൊഴികളിൽ പണിഞ്ഞു തീർത്തൊരാമുഖംമൂടിയണിയും.. രാത്രി വീണ്,ചുറ്റിലെ മനുഷ്യർ ദൂരേക്കകന്നാൽഅഴിച്ചു വെച്ചത്പൊഴിച്ചു തീർക്കുമാപകലിന് വിതുമ്പലുകൾ, നേരം പുലർന്നുവെങ്കിൽവീണ്ടുമതെടുത്തണിഞ്ഞത്ഏറെ തിരക്കിലാവുമവൾ, ദുഃഖം മറച്ചു വെച്ചുസന്തോഷകപടം മൂടിയമുഖംമൂടിയാൽ ഒളിപ്പിച്ചുനാട് കടത്തുമവയെ, ഇല്ലെങ്കിലും…

വാക്കുവറ്റിയ വീട്

വാക്കു വറ്റിപ്പോയ ഒരു വീട് ഞാനിന്നലെ കണ്ടുവേർപിരിഞ്ഞവനെകാത്ത് സങ്കടപ്പെട്ടിരിക്കുന്ന –ഒരുവളെപ്പോലെനിശ്ശബ്ദതയടെ ആഴക്കുഴിപോലെ നടുത്തളംനിട്ടാനീളത്തിൽ വീണുകിടക്കുന്നതുപോലെ –ചായിപ്പ്. വീടകങ്ങളെല്ലാം ഓരോ ഉപഭൂഖണ്ഡങ്ങളാണ്ശൂന്യതയും,നിരാശയും തളംകെട്ടിനിൽക്കുന്നയിടംസങ്കടത്തിൻ്റെ ഒരു കൈക്കല തുണിയുണ്ട് – അടുക്കളയിൽദീർഘനിശ്വാസം പോലെ ഇടയ്ക്കുയരുന്നുണ്ട്-പാത്രങ്ങളുടെ ചെറുസ്വനം ചില ഗന്ധങ്ങൾ ചിലനേരങ്ങളിൽവാതിൽപ്പഴുതിലൂടെ വെളിയിലേക്കിറങ്ങാറുണ്ട്ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി…

ഗുരുമന്ദിര സമർപ്പണവും ആധ്യാത്മിക സമ്മേളനവും നടന്നു

പെരുവെമ്പ് :എസ്എൻഡി.പി യോഗം പെരുവെമ്പ് പഞ്ചായത്തിലെ ശാഖാ യോഗങ്ങളുടെ കുട്ടായ്മയായ പെരുവെമ്പ് എസ്എൻഡിപി  ഏകോപന സമിതിയുടെ നേതൃത്വത്തിൽ നവീകരിച്ച ഗുരുമന്ദിര സമർപ്പണവും ആധ്യാത്മിക സമ്മേളനവും നടത്തി. ഗുരു മന്ദിരത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ആധ്യാത്മിക സമ്മേളനംചെങ്ങന്നൂർ ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി…