അനുഗ്രഹീത ഗായകനായിരുന്ന ശ്രീ സാബു തലക്കോട്ടൂരിന്റെ അനുസ്മരണാർത്ഥം ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനവും, പഴയകാല ഗായകസംഘാംഗങ്ങളെ ആദരിക്കലും

വേലൂർ: സെന്റ് ഫ്രാൻസിസ് ഫൊറോനാ ദേവാലയത്തിൽ വെച്ച് അനുഗ്രഹീത ഗായകനായിരുന്ന ശ്രീ സാബു തലക്കോട്ടൂരിന്റെ അനുസ്മരണാർത്ഥം വേലൂർ ഇടവക ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ജോബി പറപ്പൂർ രചനവും സംഗീതവും നൽകിയ കണ്ണീരുമായ്ക്കുന്ന ദൈവം എന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിന്റെ പ്രകാശനത്തിന്റെയും, പഴയകാല ഗായക സംഘാംഗങ്ങളെ ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടനകർമ്മം വേലൂർ ഫൊറോന പള്ളി വികാരി റവ: ഫാദർ ഡേവിസ് ചെറയത്തിന്റെ അധ്യക്ഷതയിൽ അർണോസ് അക്കാദമി ഡയറക്ടർ റവ: ഫാദർ ജോർജ് തേനാടിക്കുളം നിർവഹിച്ചു. പ്രസ്തുത ഭക്തിഗാന ആൽബം തൃശ്ശൂർ കലാസദൻ സെക്രട്ടറി റവ: ഫാദർ ഫിജോ ആലപ്പാടൻ പ്രകാശനം ചെയ്തു. മ്യൂസിക് ഡയറക്ടർക്കും ആൽബത്തിലെ ഗായകർക്കുമുള്ള ഉപഹാര സമർപ്പണം വേലൂർ ലിസ്യു ഭവൻ സുപ്പീരിയർ റവ: ഫാദർ പ്രസാദ് കുരിശിങ്കൽ നിർവഹിച്ചു. ചടങ്ങിൽ വെച്ച് ശ്രീ സാബു തലക്കോട്ടൂരിന്റെ ഛായചിത്രം കുടുംബാംഗങ്ങൾക്കു കൈമാറി.

പഴയകാല ഗായക സംഘാംഗങ്ങളെ ആദരിച്ചുകൊണ്ടുള്ള ഉപഹാരസമർപ്പണം വേലൂർ പള്ളിയിൽ ആദ്യമായി മലയാള കുർബാന അർപ്പിച്ച മുൻ വികാരിയായിരുന്ന റവ: ഫാദർ സെബാസ്റ്റ്യൻ പേരൂട്ടിൽ നിർവഹിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ ബിജു മേക്കാട്ടുകുളം സ്വാഗതവും അസിസ്റ്റൻറ് വികാരി റവ: ഫാദർ പ്രകാശ് പുത്തൂർ, അതിരൂപത ഗായകസംഘം പ്രസിഡണ്ട് ശ്രീ ടോമി പന്ത്രണ്ടിൽ, ഫൊറോന ഗായകസംഘം വൈസ് പ്രസിഡണ്ട് ശ്രീ ജോസഫ് തറയിൽ, ഇടവക ട്രസ്റ്റി ശ്രീ ബിജു പി ജോസ്, മുൻകാല ഗായകസംഘാംഗമായ ശ്രീ ജോസ് ചാലക്കൽ എന്നിവർ ആശംസകളും ഗായകസംഘം പ്രസിഡണ്ട് ശ്രീ ജോക്കി അറങ്ങാശ്ശേരി നന്ദിയും പറഞ്ഞു. പ്രസ്തുത യോഗത്തിൽ നിധിൻ അറയ്ക്കൽ, ലിജി ആന്റോ, ജീവൻ രാജ് എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് ശ്രീ സാബു തലക്കോട്ടൂർ അവസാനമായി അഭിനയിച്ച സേവിയർ ഡെന്നി രചനവും സംവിധാനവും നിർവഹിച്ച ഒരു ഫൈവ് സ്റ്റാർ ഡിവോഴ്സ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദർശനവും നടന്നു.