കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം അനിവാര്യം: ബിനോയ് ജോസഫ്

കോട്ടയം: മതതീവ്രവാദവും വര്‍ഗ്ഗീയതയും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് കേരള കോണ്‍ഗ്രസുകളുടെ പുനരേകീകരണം അനിവാര്യമാണെന്ന് കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ബിനോയ് ജോസഫ്. കേരളാ കോണ്‍ഗ്രാസ്സ് പാർട്ടിയുടെ 58-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.ബോബന്‍ റ്റി.തെക്കേല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സെക്രട്ടറി ജനറൽ ഡോ.ഷാജി കടമല, വൈസ് ചെയര്‍മാന്‍ പ്രൊഫ.അരവിന്ദാക്ഷന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബാബു പറയത്തുകാട്ടില്‍, സുനില്‍ കല്ലുവെട്ടാംകുഴി, ഡോ.സജു എടയ്ക്കാട്ട്, സെക്രട്ടറിമാരായ സുബിന്‍ ആന്റണി, ബേബിച്ചന്‍ തേക്കുംമൂട്ടില്‍, ഷിബു എബ്രഹാം, ഷോണി മാത്യു, ആര്‍.സുദര്‍ശന്‍, ബിജു പുളിമൂട്ടില്‍, രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു