അത്യാധുനിക കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി

-വീരാവുണ്ണി മുളളത്ത്-

പട്ടാമ്പി: നവീന കാർഷിക യന്ത്രങ്ങൾ ട്രയൽ റൺ നടത്തി. അഖിലേന്ത്യ സംയോജിത കാർഷിക ഗവേഷണ പദ്ധതി പ്രകാരം കാർഷിക യന്ത്രോപകരണ വിഭാഗം, കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജ്, കപൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുമരനെല്ലൂർ പാടശേഖരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന കാർഷിക യന്ത്ര പ്രവർത്തന പ്രദർശനം കുമരനല്ലൂർ മാവറ പാടശേഖരത്ത് ബഹു കേരള തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷറഫുദ്ദീൻ കളത്തിൽഅധ്യക്ഷത വഹിച്ചു. കാർഷിക എൻജിനീയറിംഗ് കോളേജ് ഡീൻ ഡോ. പി ആർ ജയൻ മുഖ്യപ്രഭാഷണം നടത്തി.തവനൂർ ഇൻസ്ട്രക്ഷണൽ ഫാം മേധാവി ശ്രീ പികെ അബ്ദുൾ ജബ്ബാർ സ്വാഗതം ആശംസിച്ചു. ഡോ. സിന്ധു ഭാസ്‌ക്കർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ. വി. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വി യു സുജിത, വാർഡ് മെമ്പർ ശ്രീ ടി പി ഹൈദരാലി, കെ മൂസ കുട്ടി ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. കാർഷിക അസിസ്റ്റന്റ് എൻജിനീയർ ശ്രീ സൈദലവി കൃഷിക്കാർക്ക് യന്ത്രങ്ങൾ സ്വായത്തമക്കാവുന്ന സ്മാം പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു. കുമരനെല്ലൂർ മാവറ പാടശേഖരം ചീഫ് ഫാർമർ ശ്രീ യൂസഫ് ഒറവിലിന്റെ കൃഷിയിടത്തിലാണ് ഡെമോൺസ്ട്രേഷൻ അരങ്ങേറിയത്. കൃഷി ഓഫീസർ ശ്രീമതി സഹന ഹംസ നന്ദി പ്രകാശിപ്പിച്ചു. പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലെ വിവിധ പാടശേഖരസമിതിയിലെ കർഷകർ സംബന്ധിച്ചു.
ട്രാക്ടറിൽ ഘടിപ്പിക്കാവുന്ന നൂതന കൊയ്ത്തു യന്ത്രം, തെങ്ങിൻ തടം എടുക്കുന്ന യന്ത്രം, മോട്ടോർ ഘടിപ്പിച്ച തെങ്ങുകയറ്റ യന്ത്രം എന്നിവ പ്രദർശിപ്പിച്ചു.