— ജോസ് ചാലയ്ക്കൽ — മലമ്പുഴ : ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്.വാർപ്പിലെ കമ്പി തുരുമ്പു പിടിച്ച് വാർപ്പ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്.മലമ്പുഴ എസ് പി ലെയിൻ…
Category: News
All new section
പാലക്കാട് നഗരസഭയിലെ പ്രധാനപ്പെട്ട പല ഫയലുകളും കാണാനില്ലെന്ന് പരാതി
പാലക്കാട്: പ്രധാനപ്പെട്ട പല പദ്ധതികളുടേയും ഫയലുകൾ നഗരസഭയുടെ ഓഫീസിൽ കാണാനില്ലെന്നും ഇതുമൂലം ജനങ്ങളും ജനപ്രതിനിധികളും ഏറെ ബുദ്ധിമുട്ടുന്നതായി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു.പി എം വൈ പദ്ധതിയടക്കം പല പദ്ധതികളുടേയും ഫയലുകളാണ് കാണാതായിരിക്കുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു.…
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
മലമ്പുഴ:അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി യുടെ അനുസ്മരണം മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾപങ്കെടുത്തു. മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു. എ അധ്യക്ഷത വഹിച്ചു, മുൻ മണ്ഡലം…
ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
പട്ടാമ്പി: ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡണ്ട് എ. തങ്കപ്പൻ പറഞ്ഞു. തിരുവേഗപ്പുറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വവും, സഹാനുഭൂതിയും, കരുണയും,…
റോഡ് ഗതാഗതയോഗ്യമാക്കണം
കഞ്ചിക്കോട്:കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള തകർന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ബി എം എസ്. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് നൂറുകണക്കിന് തൊഴിലാളികളും നിരവധി ചരക്ക് വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന പ്രധാന പാത മാസങ്ങളായി തകർന്നു കിടക്കുകയാണെന്നും ഉടൻ ഗതാഗത…
ചട്ടക്കാരെ ( ആന പാപ്പാൻ ) ആദരിച്ചു
പാലക്കാട്: ആനച്ചൂര് ആനപ്രേമികൂട്ടായ്മ രണ്ട് പതിറ്റാണ്ടിലേറെ ഒരേ ആനയിൽ സേവനമനുഷ്ഠിച്ചു വരുന്ന പട്ടാമ്പി ദേവസ്വം ഗുരുവായുരപ്പൻ ക്ഷേത്രത്തിലെ പട്ടാമ്പി മണികണ്ഠൻ ആനയിലെ ചട്ടക്കാരൻ പ്രസാദ് ,കല്ലേക്കുളങ്ങര ദേവസ്വം ഹേമാംബിക ക്ഷേത്രത്തിലെ രാജ ഗോപാലൻ ആനയുടെ ചട്ടക്കാരൻ അയ്യപ്പൻ എന്നിവരെ ആനച്ചൂര് ആനപ്രേമി…
തൊഴിലുറപ്പു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രവർത്തക യോഗം
പാലക്കാട്:തൊഴിലുറപ്പ് തൊഴിലാളി ഫെഡറഷൻ (എ. ഐ. ടി യു. സി )ജില്ലാ പ്രവർത്തക യോഗം പ്രസിഡന്റ് രാജി കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ എ. ഐ. ടി. യു. സി. ജില്ലാകമ്മിറ്റി ഓഫീസിൽ വെച്ചു നടന്നു. എ. ഐ. ടി. യു. സി.…
കർഷകദിനം കരിദിനമായി ആചരിക്കുമെന്ന് കർഷകർ
പല്ലാവൂർ. പല്ലശ്ശന കൃഷിഭവനു കീഴിലുള്ള പാടശേഖര സമിതികളിലെ മികച്ച കർഷകരെ ചിങ്ങം 1ന് ആദരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി പല്ലശ്ശന കൃഷി ഓഫീസർ കൃഷിഭവനിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഉപദേശകസമിതി അംഗങ്ങളും, പാടശേഖര സമിതിയുടെ ഭാരവാഹികളും പങ്കെടുത്തു. കൃഷി…
കാഞ്ഞിരപ്പുഴ ഡാം തുറന്നു
കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്റെ ഭാഗമായി രാവിലെ 11.25 ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും…
കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി
അഗളി: ഷോളയൂർ പഞ്ചായത്തിലെ വരംഗംപാടി എന്ന സ്ഥലത്ത് കൃഷ്ണസ്വാമി എന്നയാളുടെ കൃഷിയിടത്തിനു സമീപത്തായി വേലിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വനപാലകർ സംഭവ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ എടുത്തു. സുമാർ പത്ത് വയസ്സ് പ്രായം കണക്കാക്കുന്നു.