സി കൃഷ്ണകുമാർ പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി സന്ദർശിച്ചു

കാരാകുറിശ്ശി : പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ സന്ദർശിച്ചു. ആയുഷ്മാൻ ഭവ , കിസ്സാൻ സമ്മാൻനിധി , ജൽ ജീവൻമിഷൻ തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ച് അവരുമായി ആശയവിനിമയം നടത്തി . പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻറ് നാരായണൻ പള്ളികുറുപ്പ് അദ്ദേഹത്തെ സ്വീകരിച്ചു . ബിജെപി ജില്ലാ സെക്രട്ടറി സുരേഷ് ബാബു , ബി.ജെ.പി മണ്ഡലം പ്രസിഡൻറ് രവി അടിയത്ത്, ജനറൽ സെക്രട്ടറിമാരായ പി ജയരാജ്, ടി അനൂപ് ,ബിജെപി കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡൻറ് സ്നേഹ രാമകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് നിധിൻ ശങ്കർ, പി രാധാകൃഷ്ണൻ , സുന്ദരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.