ഗാന്ധിജിയെ കുറിച്ചുള്ള പOനം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്: അസീസ് മാസ്റ്റർ

ഒലവക്കോട്: ഗാന്ധിജിയെകിച്ചുള്ള പOനം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഗാന്ധിദർശൻ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അസീസ് മാസ്റ്റർ’. ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ചു സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസീസ് മാസ്റ്റർ.മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രാധ ശിവദാസ്, മണ്ഡലം പ്രസിഡൻ്റ് ഷക്കീല യൂസഫ്, സത്യഭാമ, വിജയൻ താണാവു്, കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു.