ഭൂതത്താൻ കെട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി


കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലെ റി സോർട്ടിനു സമീപത്തു നിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഒരാഴ്ചയായി ജനവാസ മേഖലയിൽ ഭീതിപരത്തി വിലസിയ 13 അടി നീളമുള്ള രാജവെമ്പാലയാണു പിടിയിലായത്.

റിസോർട്ടിനു പിന്നിലെ ചെടിയിലായിരുന്നു രാജവെമ്പാലയെ കണ്ടത്. തട്ടേക്കാട് റേഞ്ച് ഓഫിസർ സി.ടി.ഔസേപ്പിന്റെ നേതൃ ത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. മാർട്ടിൻ മേയ്ക്കമാലി, ജൂവൽ ജൂഡി, സണ്ണി എന്നിവർ ചേർന്നാണു സാഹസികമായി പാമ്പിനെ പിടികൂടിയത്. പാമ്പിനെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ റഫ്യൂജീസ് സെന്ററിലേക്കു മാറ്റി.