ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ

പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിലെ പാതയോര ലോട്ടറി വിൽപ്പനക്കാരിയുടെ അടുത്ത് എത്തിയ ശേഷം ലോട്ടറിയിൽ നമ്പർ തിരുത്തി 5000 രൂപ തട്ടിയ കേസിൽ ഖഫൂർ ട/o സെയ്തുമുഹമ്മദ് വയസ്: 49, തച്ചനടി, പുതുക്കോട് എന്നയാളെയാണ് കസബ പൊലീസ് പിടികൂടിയത്.

മൂന്ന് വർഷമായി ജില്ലയിലെ പല ഭാഗങ്ങളിലെയും പ്രായമായതും പുതിയ ലോട്ടറി വിൽപ്പനക്കാരെയും തിരഞ്ഞു പിടിച്ച് ലോട്ടറിയുടെ നമ്പറിൽ തിരുത്തിയ ശേഷം കുശലം പറഞ്ഞ് കുറച്ച് ലോട്ടറിയും വാങ്ങിയാണ് ഖഫൂർ പോവുന്നത്. 500 മുതൽ 10000 രൂപ വരെയാണ് പ്രതി നമ്പർ തിരുത്തി വിൽപ്പനക്കാരെ വിശ്വസിപ്പിച്ച് വഞ്ചിക്കുന്നത്. നിരവധി പരാതികൾ പല സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയ ശേഷം ധാരാളം പരാതിക്കാർ കസബ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നുണ്ട്. വരുന്ന ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണ്.മിക്കതും 500, 1000 രൂപയുടെ ആയതിനാൽ ചിലർ പരാതി കൊടുക്കാൻ മടിക്കുന്നതാണ് ഖഫൂറിനെ വീണ്ടും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്താൻ പ്രേരണയാക്കിയത് എന്ന് പ്രതി സമ്മതിച്ചു. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. കസബ സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ പഴുതുകൾ അടച്ചുള്ള അന്വേഷണം ആരംഭിക്കുകയും വളരെ പെട്ടെന്ന് തന്നെ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റു ചെയ്യുകയും ചെയ്തു.

പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ് IPS, Dy SP സുന്ദരൻ എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ രാജീവ് NS, si രാജേഷ് ck, സീനിയർ പോലീസ് ഓഫീസർമാരായെ രാജീദ്.ആർ, സിജി ,കൃഷ്ണദാസ്, സായൂജ്,ജയപ്രകാശ് എന്നിവരാണ് പ്രതിയെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.