അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് : കഥാകൃത്ത് വൈശാഖൻ

പാലക്കാട്: കാട്ടിലെ മലയണ്ണാനെ പറ്റി എല്ലാ വിവരവും അറിയുന്നവന് ഒരു പക്ഷെ അയൽക്കാരൻ്റെ യാതൊരു വിവരവും അറിയാത്ത സ്ഥിതി വിശേത്തിലും അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലുമാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കന്നതെന്നു് കഥാകൃത്ത് വൈശാഖൻ. മന:ശാസ്ത്രജ്ഞൻ ഡോ: രഘുനാഥ് പാറക്കൽ എഴുതിയ…

നമ്മള്‍ – കവിത

കൈനീട്ടി നിന്നില്ല,കണ്ണാൽ പറഞ്ഞില്ല,മധുമൊഴികളാൽപങ്കുവച്ചില്ല കാമിതം.ചാരത്തണഞ്ഞീല,ചേർത്തൊന്നു നിർത്തീല,ചുംബനം കൈമാറി-യില്ലാ പരസ്പരം,എന്നിട്ടുമെൻ്റെയീ-പ്പാഴ്ഹൃത്തിനുള്ളിൽമിടിക്കും തുടിപ്പിലെസംഗീതമായി നീ..നിൻ്റെയാഴക്കടൽച്ചിപ്പിയിൽസൂക്ഷിച്ചതെൻ മനംമാത്രമാണെന്നറിയുന്നു ഞാൻ.

ഉണ്ണിക്കുട്ടൻ – കഥ

കഥ രചന അജീഷ് മുണ്ടൂർ ദാരിദ്രം പടി കയറി വന്നപ്പോൾ അന്ധകാരത്തിലായി ഉണ്ണിക്കുട്ടന്റെ ലോകം.മൂട് കീറിയ വള്ളിട്രൗസറിട്ട് നാട്ടുവഴിയിലൂടെ നടന്നു പോകുമ്പോൾ സമൂഹം അവനെ കളിയാക്കി ചിരിച്ചു. അച്ഛനമ്മമാരുടെ തണലിൽ ജീവിക്കുന്ന കുട്ടികളെ അസൂയയോടെയാണ് അവൻ നോക്കിയത്.വീട്ടുവളപ്പിലെ പറങ്കിമൂച്ചി പൂത്തപ്പോൾ ഉണ്ണിക്കുട്ടൻ…

അകലങ്ങളിൽ കാത്തിരിക്കുന്നവന് എഴുതാൻ ബാക്കിവച്ചത്

(ജാസ്മിൻ) എനിക്കുമുണ്ടായിരുന്നുഒരാകാശംഅതിനോളം കടലാഴവും ദുഖമേഘങ്ങളും. പെയ്യാനറച്ച കൺതടങ്ങൾ ചൊല്ലി, ചിരിയരുതെന്ന് ! കാതങ്ങളേറെയുണ്ട് താണ്ടുവാൻ.പൊള്ളും മോഹനിരാശയാൽമിഴിനനഞ്ഞു. ചിറകറ്റപക്ഷിക്ക് ഒരുതൂവൽപ്പൊഴിനഷ്ടമാകില്ല സത്യം! ഒറ്റയാകുംന്നേരംകൂട്ട്നഷ്ടമായ ദുഃഖം,കൂടൊരുക്കി കാത്തിരിക്കും സ്വപ്നം! നൃത്തമാടും ഭൂതകാലങ്ങളിൻ വാഴ് വ്സത്യമെന്നാര് പറഞ്ഞു ?! അന്ധന്റെ കൂരിരുട്ടിലെ പരതൽഅന്വോനമറിയാത്ത തേടൽ! ഓർക്കില്ലയപ്പോൾവഴിതെറ്റിവന്ന…

വരവും കാത്ത്

നീന്തിനീന്തിയീ വെള്ളമേഘങ്ങൾനീളെ വാനിന്റെ വാർമടിത്തട്ടിലായ്നീല വാനിൻ ശോഭയേറ്റുമീ കാഴ്ചനീറുമെൻ ഹൃത്തിനാശ്വാസമേകവെ,നീയണഞ്ഞീടുന്നൊരാ നിമിഷമോർത്തുനീങ്ങിടുന്നില്ലല്ലോ ഘടികാര സൂചികൾകാത്തുകാത്തെന്റെ കണ്ണു കഴച്ചു പോയ്ഓർത്തിരൂന്നെന്റെ ഉള്ളം പതച്ചു പോയ്വിരഹച്ചൂടിൽ ഞാൻ തപിയ്ക്കുന്നിതാവിരഹമെന്നാണു തീർക്കുന്നതെൻ സഖേ…..?ഇനിയുമേറെ നാൾ കാക്കുവാൻ വയ്യെനി- ക്കറിയണം നീയീ മനസിന്റെ നോവുകൾപ്രണയം രുചിച്ചതി മോദാൽ…

വിശ്വസ്തത

മാളിക വീടിന്റെപടിവാതിക്കൽ നിന്ന് കൊഴിഞ്ഞിപ്പാടത്തേക്ക് നോക്കിയപ്പോൾനെൽക്കതിരുകൾ വിളിഞ്ഞുനിൽക്കുന്ന പാടത്ത്തൊഴിൽ എടുക്കുന്നനാണിയമ്മവ്യത്യസ്തമെന്നോണംതന്നിൽ ഏൽപ്പിച്ചഅധികാരത്തെഅവർവയറ്റിന്റെ വിശപ്പിന് വേണ്ടി വിട്ട് നൽകി തന്റെ പൈതങ്ങൾക്ക് വേണ്ടി നട്ടുച്ച നേരത്തുംകൃഷിയിടത്തിലാണ് അവർആളുകളുടെ ഇടയിൽഞാനൊരു താഴ്ന്ന ജാതിക്കാരി ആണെങ്കിലുംഎന്റെ കയ്യിൽ ആണ് ജനങ്ങളുടെജീവന്റെതുടിപ്പ്

നവമാധ്യമങ്ങളിൽ വ്യത്യസ്തത തീർത്ത് ‘ഒരു പൊതിച്ചോറിന്റെ സങ്കടം’ കവർ റിലീസിംഗ്

—- ജോസ് ചാലയ്ക്കൽ —പാലക്കാട് | നവമാധ്യമങ്ങളുടെ സ്ക്രീൻ പ്രതലങ്ങൾ നിറയെ ‘ പൊതിച്ചോറ് ‘ മയമാക്കി ഒരു പുസ്തക കവർ റിലീസിംഗ് വ്യത്യസ്തത തീർത്തു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ യു എ റഷീദ് അസഹരിയുടെ ആദ്യ പുസ്തകം ‘ ഒരു…

തെരുവ്

ഇടുങ്ങിയ ഹൃദയതെരുവിൽഅലഞ്ഞു തിരിയുന്നനിശബ്ദതയുടെഈരടികൾ ഇനിയും തീരാത്തയാത്രയിൽവാക്കുകൾ ആരെയോ പ്രാകികൊണ്ട് നടന്നകന്നു ഗതികേടുകളുടെ ഘോഷയാത്രക്ക്അനുമതിയില്ലെന്ന്വെളുക്കെ ചിരിയുടെമേലാളന്മാർ ഇനിയൊരു അറിയിപ്പ്വരുംവരെആരും ചിന്തിക്കുകയോ ചിരിക്കുകയോ പാടില്ലെന്ന് വാറോലയുടെവാൾ തലപ്പുകൾ കള്ളം കടിച്ചു വലിച്ച്പല്ലിന്റെ മേൽകോയ്മപോയതിൽ ആകുലപ്പെടുന്നഉഷ്ണരോഗികൾ കരയാൻ മടിക്കുന്നത്ചിരിക്കാൻ ഇഷ്ട്ടമില്ലാതെന്ന്നിലാവിന്റെ കൂട്ടുക്കാർ മറുത്ത്‌പറയാത്തത്വില്പനയ്ക്ക് വിലയില്ലാത്തത് കൊണ്ടെന്ന്…

ഭ്രമ ശേഷിപ്പുകൾ

കൂട്ടുകാരാ !നീ എപ്പോഴെങ്കിലുംസ്വന്തം പട്ടടയിൽഅഗ്നിപുതച്ച് കിടന്നിട്ടുണ്ടോ?സ്വന്തംഅസ്ഥികൾ പൊട്ടുന്ന ശബ്ദം കേട്ടിട്ടുണ്ടോ? നിലാവിന്റെവറ്റിയ തൊണ്ടയിൽ നിന്നുംപ്രണയിനികൾ ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ടോ? പട്ടിണി പെരുത്ത്പകലറുതികളെ തിന്നുതീർക്കുന്നവരെ കണ്ടിട്ടുണ്ടോ? ഊമകളുടെആകാശഗർജ്ജനം കേട്ടിട്ടുണ്ടോ?കണ്ണില്ലാത്തവന്റെ ഇരുട്ടിലൂടെ സൂര്യനുദിച്ചുവരുന്നത് കണ്ടിട്ടുണ്ടോ? കാത്തുവെച്ചിട്ടും കാര്യമില്ലെന്നോർത്ത് കന്യകമാർ കന്യകാത്വം സ്വയം മാന്തിപ്പറിച്ച് ഭൂമിക്കടിയിലേക്ക് പോകുന്നത്…

ഭൂമിക്ക് എഴുതിയ പ്രണയ ലേഖനം

പ്രിയമുള്ളവളേ  എനിക്ക് നിന്നോട്വല്ലാത്തൊരു പ്രണയമാണ്. ആ ഭ്രാന്തമായ പ്രണയത്തെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ലസിരകളിൽ പടരുന്ന നിണം പോലും നിന്റെ ദാനത്തിൽ നിന്നും  ഉത്ഭവിക്കുന്നതാണ്  ആ  നിന്നിലെ  സ്നേഹം തെല്ലുകുറയാതെ  എന്നിലും എന്റെ പിൻ തലമുറയിലും എന്നും നില നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. …