അകലങ്ങളിൽ കാത്തിരിക്കുന്നവന് എഴുതാൻ ബാക്കിവച്ചത്

(ജാസ്മിൻ)

എനിക്കുമുണ്ടായിരുന്നു
ഒരാകാശം
അതിനോളം കടലാഴവും ദുഖമേഘങ്ങളും.

പെയ്യാനറച്ച കൺതടങ്ങൾ ചൊല്ലി, ചിരിയരുതെന്ന് !

കാതങ്ങളേറെയുണ്ട് താണ്ടുവാൻ.
പൊള്ളും മോഹനിരാശയാൽ
മിഴിനനഞ്ഞു.

ചിറകറ്റപക്ഷിക്ക് ഒരുതൂവൽപ്പൊഴി
നഷ്ടമാകില്ല സത്യം!

ഒറ്റയാകുംന്നേരം
കൂട്ട്നഷ്ടമായ ദുഃഖം,
കൂടൊരുക്കി കാത്തിരിക്കും സ്വപ്നം!

നൃത്തമാടും ഭൂതകാലങ്ങളിൻ വാഴ് വ്
സത്യമെന്നാര് പറഞ്ഞു ?!

അന്ധന്റെ കൂരിരുട്ടിലെ പരതൽ
അന്വോനമറിയാത്ത തേടൽ!

ഓർക്കില്ലയപ്പോൾ
വഴിതെറ്റിവന്ന വർഷമേഘങ്ങൾ വസന്തത്തിൽ
പെയ്യുംപോലഗാധദുഃഖങ്ങൾ.

വിടരുംമൊട്ടിലും
തഴുകുംകാറ്റിലും
പൊഴിയും പരിമളമാരറിഞ്ഞു,

നാളെ എന്തെന്നറിയാ ജന്മാന്തരത്തിൻ
നഷ്ടവേരിന്നാഴമാരറിഞ്ഞു ,

മോഹതീരങ്ങളിലതല്ലിപ്പിരിയുന്ന
വിജനതീരത്തിലെ ഇണപ്പിറക്കാളെപ്പോലെ ജീവിതം.

പകർത്താനശക്തയായ ഞാനിനിയുമെഴുതട്ടെ
ദുഃഖവരികൾ.

കേട്ടുകേൾവിയിൽ പോലുമില്ലാത്തൊരാളേതോ അകലത്തിൽ
കാത്തിരിക്കുന്നുണ്ടാകുമെൻ ജല്പനങ്ങൾ.

ജാസ്മിൻ അമ്പലത്തിലകത്ത്