ബ്രേക്ക് ഡൗൺ. (കവിത.)

അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-ങ്ങഞ്ചരവണ്ടിക്കു യാത്രയായി.അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽഅണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.നീണ്ടകരക്കാരൻ നാണുവും, കൂടയിൽനാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്നീട്ടിക്കോണ്ടങ്ങിനെ വന്നൊരു നേരത്ത്.മൂന്നാലു കന്നാസിൽ പാലുമായ് വന്നെത്തിപുനലൂരുകാരനാം പാപ്പിയുമന്നേരം.ബസ്സിലോ ആളുകൾ കൂടുതൽ വന്നെത്തിനേരം വെളുത്തൊരു നേരത്തിതന്നേരം.മൂന്നാലു ചക്കയെ ചാക്കിൽനിറച്ചങ്ങ്ചാത്തന്നൂർകാരനാം…

കാണാപ്പുറങ്ങൾ

ഇതെൻ്റെ മരണ മൊഴിയല്ല…ജീവിച്ചു മതിയാവാത്തഒരുവളുടെ,ആരുമെത്തിനോക്കാൻശ്രമിക്കാത്ത മനസാണ്.ജാലകവാതിലുകൾആഞ്ഞടഞ്ഞുമറച്ചു കളഞ്ഞ,മനോഹരമായൊരുദൃശ്യമുണ്ടതിൽ.ശാന്തമായൊഴുകിയജലമദ്ധ്യത്തിലേക്ക് പൊടുന്നനെപൊട്ടിവീണവന്മല പകുത്തു കളഞ്ഞപൊള്ളുന്ന യാഥാർത്യമുണ്ടതിൽ.മഴപ്പച്ചയിൽക്കുതിർന്നസ്വപ്നങ്ങളിലേക്കൂർന്നു വീണവരൾച്ചയുടെ താണ്ഡവമുണ്ടതിൽ …ഇതെൻ്റെ ആത്മഹത്യാക്കുറിപ്പല്ല.വലിപ്പവ്യത്യാസമില്ലാതെഎന്തിനേയുംസ്വീകരിച്ച്,ഗോപനം ചെയ്യാനറിയുന്ന,അലങ്കാരങ്ങളില്ലാത്തതിനാ-ലാകർഷിക്കപ്പെടാതെ പോയ,സ്ഥിരമായി ഉഴുതുമറിക്കപ്പെടുന്ന,കലങ്ങിമറിഞ്ഞൊരുപാഴ്മനസ് മാത്രമാണ്.

ഒസീത്ത്

മരിക്കുന്നതിന്ഏതാനും ദിവസങ്ങൾക്ക് മുന്നേ ഈശോ..പുരുഷോത്തമൻ ആശാരിയെകൊണ്ട് കട്ടിൽ ഉണ്ടാക്കിച്ചു . ഊർജസ്വലതയോടെ തൊടിയിൽ തലയുർത്തി നിന്ന വീട്ടിമരമാണ് കട്ടിലിന് വേണ്ടി മണ്ണിൽ പതിച്ചത്.എന്ത് സാഹസികമാണ് അപ്പാ?ഈ ചെയ്തത്?പക്ഷെഈശോ മൗനനായി…“കാലങ്ങളായി അവൾവീടിനു വേണ്ടി പണിയെടുക്കുന്നുഎന്റെ മരണശേഷമെങ്കിലുംഅവൾക്ക് സുഖമായി കിടക്കട്ടെ.ഇനി മക്കൾക്ക് മുന്നിൽ പോലും…

സമയമില്ലാത്തവർ

അവസാന നിമിഷത്തിലാണ്മത്സര തിയതി കണ്ടത് …അത് വരെ ഞാൻ ഓടുകയായിരുന്നു ,ജീവന്റെ നെട്ടോട്ടം .സമയത്തിന്റെ വില എന്തെന്നറിഞ്ഞത്ഞാൻ മാത്രമായിരിയ്ക്കും …ജീവിതത്തിലെ കൃത്യനിഷ്ഠക്കാരി അതാവും എന്നും തനിച്ചായത്. റുക്സാന കക്കോടിPH:9846437616

കുരുക്ക്

ആശകളും ആഗ്രഹങ്ങളുംഒന്നാകെ തൂക്കി വിറ്റിട്ട്ഇനിയില്ല വെറുതെമോഹങ്ങളും ദാഹങ്ങളുമെന്നു-നൂറാവർത്തിയാണയിട്ടിട്ട്നിറഞ്ഞൊരാ മിഴികളെഇറുക്കെയമർത്തി തുടച്ചിട്ട്കണ്ണീരും കിനാവുമല്ല ജീവിതംഎന്നുറക്കെ പറഞ്ഞിട്ടവൾപൊഴികളിൽ പണിഞ്ഞു തീർത്തൊരാമുഖംമൂടിയണിയും.. രാത്രി വീണ്,ചുറ്റിലെ മനുഷ്യർ ദൂരേക്കകന്നാൽഅഴിച്ചു വെച്ചത്പൊഴിച്ചു തീർക്കുമാപകലിന് വിതുമ്പലുകൾ, നേരം പുലർന്നുവെങ്കിൽവീണ്ടുമതെടുത്തണിഞ്ഞത്ഏറെ തിരക്കിലാവുമവൾ, ദുഃഖം മറച്ചു വെച്ചുസന്തോഷകപടം മൂടിയമുഖംമൂടിയാൽ ഒളിപ്പിച്ചുനാട് കടത്തുമവയെ, ഇല്ലെങ്കിലും…

വാക്കുവറ്റിയ വീട്

വാക്കു വറ്റിപ്പോയ ഒരു വീട് ഞാനിന്നലെ കണ്ടുവേർപിരിഞ്ഞവനെകാത്ത് സങ്കടപ്പെട്ടിരിക്കുന്ന –ഒരുവളെപ്പോലെനിശ്ശബ്ദതയടെ ആഴക്കുഴിപോലെ നടുത്തളംനിട്ടാനീളത്തിൽ വീണുകിടക്കുന്നതുപോലെ –ചായിപ്പ്. വീടകങ്ങളെല്ലാം ഓരോ ഉപഭൂഖണ്ഡങ്ങളാണ്ശൂന്യതയും,നിരാശയും തളംകെട്ടിനിൽക്കുന്നയിടംസങ്കടത്തിൻ്റെ ഒരു കൈക്കല തുണിയുണ്ട് – അടുക്കളയിൽദീർഘനിശ്വാസം പോലെ ഇടയ്ക്കുയരുന്നുണ്ട്-പാത്രങ്ങളുടെ ചെറുസ്വനം ചില ഗന്ധങ്ങൾ ചിലനേരങ്ങളിൽവാതിൽപ്പഴുതിലൂടെ വെളിയിലേക്കിറങ്ങാറുണ്ട്ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി…

കുഞ്ഞിളം കരച്ചിൽ…!!

കൂരിരുട്ടിൽ നെട്ടോട്ടമോടിയാകുഞ്ഞു പൈതലിൻ കൈകൾകയ്യിലെ പൊതിയിലമർന്നു… കാൽപാദം അടുത്തുവരുന്നുകണ്ണുകളിലടർന്ന കണ്ണീരുകൾകുമിഞ്ഞുകൂടിയ ഭയം വിളിച്ചോതി… കുഞ്ഞിളം മനസ്സാകൂരക്കുള്ളിലെത്തി നിന്നുകരച്ചിലടക്കാൻ പാട് പെടുന്നകുഞ്ഞനിയത്തിയുടെ മുഖംകണ്ണീരോടെയവനോർത്തു.. കയ്യിലമർന്ന പൊതിയെ മുറുക്കികുരച്ചു ചാടുന്ന നായയെകെറുവിച്ചു കൊണ്ടവൻകുതിച്ചോടി… കൂരയടുക്കും മുൻപേകാലുകളിടറികുഞ്ഞു പൊതിയും തെറിച്ചുകൈകളമരും മുൻപേകുരച്ചു ചാടും നായതൻകാലിലമർന്നു… കുഞ്ഞനിയത്തി…

പെറാനാവാതെ എൻ തൂലിക

ഹൃദയാന്തരമെന്നപ്രസവ മുറിയിൽപേറ്റ് നോവ് പേറികിടക്കുകയാണെൻതൂലിക….പ്രസവിക്കാൻആവതില്ലാത്തതുകൊണ്ട്….ഓപ്പറേഷൻതിയേറ്ററിലേക്ക്…മാറ്റുകയാണെന്ന്ശുഭ്രവസ്ത്രധാരിയായകടലാസു തുണ്ടെന്നഡോക്ടറും..കുത്തിക്കീറിയെങ്കിലുംഎൻ തൂലികചന്തമുള്ളവരികളെ പ്രസവിക്കട്ടെഎന്ന് ഞാനും…. ഫാത്തിമ റാസില താനൂർ

ജീവിതം

ഒന്നും മിണ്ടാത്തൊരുയാത്രഒരിക്കലും കാണാത്തൊരു കാറ്റ് തിരിഞ്ഞു നോക്കാൻപറ്റാത്ത കണ്ണ്ചവിട്ടി മെതിച്ച്വളരാൻ മറന്നപുല്ല് ഊഞ്ഞാൽ ആടാൻകൊതിക്കുന്നഓണതുമ്പിയുടെനിസ്സഹായത കരയാൻ വേണ്ടി മാത്രംകണ്ണീരൂല്പാദിപ്പിക്കുന്നവറ്റിവരളുന്ന അക്ഷരങ്ങൾ വയ്യാ യ്കയിൽവാനോളം ഉയരുന്നസ്വപ്നങ്ങൾ ആർക്കാനുംവേണ്ടിഓക്കാനിക്കുന്നകപടതയുടെവഴു വഴുപ്പുകൾ എല്ലാമെല്ലാം എനിക്കെന്നോതിയസ്വപ്നങ്ങളിൽമുങ്ങി മറിയുന്നജീവിതം ശിവൻ തലപ്പുലത്ത്‌

ഈ പകൽ

പൊട്ടിച്ചിരിയ്ക്കുമീ പൊൻ വെയിൽക്കരങ്ങൾകെട്ടിപ്പിടിയ്ക്കവേ കോരിത്തരിച്ചു ഞാൻഇടനെഞ്ചിലെ ചൂടിലെന്നെയും ചേർത്തു്ഇറുകെപ്പുണരവേ ഉള്ളം മദിച്ചു പോയ്.അകലെ, വെയിൽ നാളമേറ്റു തിളങ്ങുമീ അഴകോലും പച്ചപ്പും നിഴലും നിറങ്ങളുംആനന്ദ തുന്ദിലയാക്കുന്നിതെന്നെയുംആമോദമോടെയീ കിളികൾ തൻ കൂജനംനീലവാനിന്റെയീ മേലാപ്പിലൂടെനീന്തിനീങ്ങുന്നൊരീ മേഘശകലങ്ങളുംവെള്ളി കണക്കു വിളങ്ങി തിളങ്ങിയീവെള്ളിക്കൊലുസു കിലുക്കും പുഴയുംഉള്ളം തെളിഞ്ഞു ചിരിയ്ക്കും…