പെറാനാവാതെ എൻ തൂലിക

ഹൃദയാന്തരമെന്ന
പ്രസവ മുറിയിൽ
പേറ്റ് നോവ് പേറി
കിടക്കുകയാണെൻ
തൂലിക….
പ്രസവിക്കാൻ
ആവതില്ലാത്തതു
കൊണ്ട്….
ഓപ്പറേഷൻ
തിയേറ്ററിലേക്ക്…
മാറ്റുകയാണെന്ന്
ശുഭ്രവസ്ത്രധാരിയായ
കടലാസു തുണ്ടെന്ന
ഡോക്ടറും..
കുത്തിക്കീറിയെങ്കിലും
എൻ തൂലിക
ചന്തമുള്ള
വരികളെ പ്രസവിക്കട്ടെ
എന്ന് ഞാനും….

ഫാത്തിമ റാസില താനൂർ