അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് : കഥാകൃത്ത് വൈശാഖൻ

പാലക്കാട്: കാട്ടിലെ മലയണ്ണാനെ പറ്റി എല്ലാ വിവരവും അറിയുന്നവന് ഒരു പക്ഷെ അയൽക്കാരൻ്റെ യാതൊരു വിവരവും അറിയാത്ത സ്ഥിതി വിശേത്തിലും അറിവും തിരിച്ചറിവും ഇല്ലാത്ത കാലഘട്ടത്തിലുമാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കന്നതെന്നു് കഥാകൃത്ത് വൈശാഖൻ.


മന:ശാസ്ത്രജ്ഞൻ ഡോ: രഘുനാഥ് പാറക്കൽ എഴുതിയ “എൻ്റെ കൗൺസലിങ് അനുഭവങ്ങൾ ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലന ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാലന ആശുപത്രി ഡയറക്ടർ ഫാ: വാൾട്ടർ തേലപ്പിള്ളി സി എം ഐ അദ്ധ്യക്ഷനായി .ഡോ: സദനം ഹരികുമാർ ,കാളിദാസ് പുതുമന, പ്രൊഫ: ലതാനായർ ,വാസന്തി ഹരികുമാർ ,സീമന്ത കുമാരി, ഇ.എൻ.നാരായണൻ, ശങ്കരനാരായണൻ ശ0ഭു, ഡോ: എം.കെ.ഹരിദാസ്, ജോസ് ചാലക്കൽ എന്നിവർ പ്രസംഗിച്ചു.എൻ.ജി.ജോൺസൻ സ്വാഗതവും ഗ്രന്ഥകാരൻ ഡോ: രഘുനാഥ് പറക്കൽ നന്ദിയും പറഞ്ഞു.