കുട്ടി സ്പീക്കറും മന്ത്രിമാരും ബാല പാര്‍ലമെന്റിലെത്തി പാലക്കാട്:പാര്‍ലമെന്റ് സംവിധാനവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികള്‍ക്കായി ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…
Category: Keralam
Keralam news
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട: പിടിച്ചത് 60 കോടിയുടെ ലഹരി മരുന്ന്
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. യാത്രക്കാരനില്‍ നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ…
ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച വല്ലപ്പുഴ സ്വദേശികളായ നാലു പേര്‍ പിടിയില്‍
അഗളി: ഷോളയൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിലെ വാട്ട്ലുക്കി, അനക്കട്ടി സാൻഡിൽ ഏരിയ പ്രദേശത്തു നിന്ന് കാറിൽ മുറിച്ചു കടത്താൻ ശ്രമിച്ച 20 കിലോ ചന്ദനവും ബൈക്കും ആയുധങ്ങളും പിടികൂടി. മരപ്പാലം ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ വാഹന പരിശോധനയ്ക്കിടെയാണ് പട്ടാമ്പി വല്ലപ്പുഴ…
സമൂഹവിവാഹവേദിയിൽ 20 യുവതികൾക്ക് മാംഗല്യഭാഗ്യം
കിഴക്കഞ്ചേരി : ശോഭ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ മൂലങ്കോട് ശ്രീകുറുംബ ട്രസ്റ്റിന്റെ 25-ാം സമൂഹവിവാഹവേദിയിൽ 20 യുവതികൾക്ക് മാംഗല്യം. കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽനിന്നുള്ള യുവതികളാണ് ഒരേദിവസം വിവാഹിതരായത്. കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സമൂഹവിവാഹം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടക്കുന്നത്.
മെത്രാപോലിത്തകാലം ചെയ്തു.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി , ബാംഗളൂർ ഭദ്രാസനാധിപനായിരുന്ന കുന്നംകുളം പെങ്ങാമുക്ക് സ്വദേശിയും യാക്കോബായ സുറിയാനി പഴയ പള്ളി ഇടവക അംഗവുമായ അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു. കോയമ്പത്തൂരില സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ശനിയാഴ്ച പുലർച്ചയോടെയാണ്…
ഫലം വന്നിട്ട് രണ്ടു മാസO എസ്എസ്എൽസി സർട്ടിഫിക്കറ്റ് റെഡിയായിട്ടില്ല.
തിരു:എസ്എസ്എൽസി ഫലം വന്നു 2 മാസം കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് കുട്ടികളുടെ കൈകളിലെത്തിയില്ല. ‘അച്ചടി തുടങ്ങിയിട്ടേയുള്ളൂ; രണ്ടാഴ്ചയ്ക്കുശേഷം സ്കൂളുകളിൽ എത്തിക്കും’ എന്നാണു പരീക്ഷാഭവനിൽനിന്നുള്ള വിവരം. മുൻവർഷങ്ങളിൽ പ്ലസ് വൺ പ്രവേശനം ആരംഭിക്കുംമുൻപ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ…
പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ അചാര്യൻ്റെ അർദ്ധകായ വെങ്കല പ്രതിമ സ്ഥാപിക്കും, തുടർന്ന് നായർ മഹാസമ്മേളനം നടത്തുവാനും തീരുമാനിച്ചു
പാലക്കാട് : താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രവർത്തകയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു യോഗത്തിൽ യൂണിയനിൽ ആരംഭിക്കുന്ന മന്നം എഡ്യുക്കേഷണൽ സെൻ്ററിൻ്റെ ഉദ്ഘാടനം സെപ്തംബർ 25 ന് ഞായറാഴ്ച കരയോഗം രജിസ്ട്രാർ പി.എൻ സുരേഷ് ഉദ്ഘാടനം…
വിദ്യാ വന്ദനം 2022
പാലക്കാട് : മലമ്പുഴ നിയോജക മണ്ഡലത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എഴുപത്തിയഞ്ചു് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങായ വിദ്യ വന്ദനം 2022 ജസ്റ്റിസ് ചേറ്റൂർ…
നാട്ടൊരുമ കലാ കായിക മത്സരങ്ങൾ നടത്തി
ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ ഭാഗമായി മുണ്ടക്കോട്ടുകൂർശ്ശി ഏരിയാ കമ്മറ്റി നാട്ടൊരുമ കലാകായിക മത്സരങ്ങൾ നടത്തി. മുണ്ടക്കോട്ടുകുർശ്ശി വരേങ്ങൽ എ എം യു പി സ്കൂളിൽ…
വേതന കുടിശ്ശിക: ഖാദി തൊഴിലാളികൾ പ്രതിഷേധയോഗം ചേർന്നു.
പുഞ്ചപ്പാടം: പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ 2 വർഷത്തെ ആനുകൂല്യങ്ങളും, കഴിഞ്ഞ 4 മാസത്തെ വേതനവും ലഭിച്ചിട്ടില്ല.ഇ.എസ്.ഐ., ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പാലക്കാട് സർവ്വോദയ സംഘം ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിനൊക്കെ കാരണമെന്ന് സർവ്വോദയ സംഘം സ്റ്റാഫ് ആൻറ്…
