നാട്ടൊരുമ കലാ കായിക മത്സരങ്ങൾ നടത്തി

ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ ഭാഗമായി മുണ്ടക്കോട്ടുകൂർശ്ശി ഏരിയാ കമ്മറ്റി നാട്ടൊരുമ കലാകായിക മത്സരങ്ങൾ നടത്തി. മുണ്ടക്കോട്ടുകുർശ്ശി വരേങ്ങൽ എ എം യു പി സ്കൂളിൽ നടന്ന പരിപാടി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡണ്ട് മുഹമ്മദലി ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗങ്ങളായ ബഷീർ മൗലവി, ഖബീർ മലയിൽ, ഏരിയ സെക്രട്ടറി മുജീബ് മുണ്ടക്കോട്ടുകുർശ്ശീ, എന്നിവർ പങ്കെടുത്തു. പരിപാടിയിൽ ഫുഡ്ബോൾ ഷൂട്ടൗട്ട്, ഉറിയടി , കവണ ഷൂട്ട്, കസേരകളി, ചാക്ക് റൈസ് ,ലമൺ സ്പൂൺ, വടംവലി, എന്നിവയിൽ മത്സരങ്ങൾ നടന്നു മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ജില്ലാ പ്രസിഡണ്ട് മുഹമ്മദലി നിർവ്വഹിച്ചു