വിദ്യാ വന്ദനം 2022


പാലക്കാട് : മലമ്പുഴ നിയോജക മണ്ഡലത്തിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എഴുപത്തിയഞ്ചു് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികളെയും 100% വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങായ വിദ്യ വന്ദനം 2022 ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. മുട്ടികുളങ്ങര എം എ ഹാളിൽ ചേർന്ന പരിപാടിയിൽ സമഗ്ര വെനസ് എജുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് സണ്ണി മണ്ഡപത്തിൽ കുന്നേൽ അധ്യക്ഷത വഹിച്ചു .പുതുപരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. സമഗ്ര വെൽനസ്സ് എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലക്കൽ ആമുഖപ്രഭാഷണവും സ്വാഗതവും നടത്തി. അജിനോറ ഡയറക്ടർ അജോ അഗസ്റ്റിൻ, എൽഡിഎഫ് കൺവീനർ മലമ്പുഴ മണ്ഡലം വിഎസ് രാമചന്ദ്രൻ, അജനോറ ഗണേശൻ, സമഗ്ര വെൽസ് എജുക്കേഷൻ സൊസൈറ്റി ഉപദേശക സമിതി അംഗം അഡ്വക്കേറ്റ് നൈസ് മാത്യു ,ബിജെപി മലമ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് .ജി .സുജിത്ത്, സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ഉപദേശക സമിതി അംഗം ഡോക്ടർ കെ .എ. ഫിറോസ് ഖാൻ, പുതുപെരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ സത്താർ, ആറാം വാർഡ് മെമ്പർ പ്രത്യംപ്നൻ,ഇരുപതാം വാർഡ് മെമ്പർ രജിത രമേഷ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മൊമൻ്റോ വിതരണവും സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റിയുടെ വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു