ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച വല്ലപ്പുഴ സ്വദേശികളായ നാലു പേര്‍ പിടിയില്‍

അഗളി: ഷോളയൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിലെ വാട്ട്ലുക്കി, അനക്കട്ടി സാൻഡിൽ ഏരിയ പ്രദേശത്തു നിന്ന് കാറിൽ മുറിച്ചു കടത്താൻ ശ്രമിച്ച 20 കിലോ ചന്ദനവും ബൈക്കും ആയുധങ്ങളും പിടികൂടി. മരപ്പാലം ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ വാഹന പരിശോധനയ്ക്കിടെയാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ ഷിഹാബലി(24), സാദിക്കലി (25) കീരിപ്പതി സ്വദേശികളായ പ്രവീൺകുമാർ (22), കാളിദാസ് (25), ഭദ്രൻ (67) എന്നിവർ പിടിയിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ജയേഷ് സ്റ്റീഫൻ, വാച്ചർമാരായ അമ്പരസി, രങ്കമ്മാൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.