സമൂഹവിവാഹവേദിയിൽ 20 യുവതികൾക്ക് മാംഗല്യഭാഗ്യം

കിഴക്കഞ്ചേരി : ശോഭ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ മൂലങ്കോട് ശ്രീകുറുംബ ട്രസ്റ്റിന്റെ 25-ാം സമൂഹവിവാഹവേദിയിൽ 20 യുവതികൾക്ക് മാംഗല്യം. കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽനിന്നുള്ള യുവതികളാണ് ഒരേദിവസം വിവാഹിതരായത്. കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സമൂഹവിവാഹം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടക്കുന്നത്.