ശങ്കരമംഗലം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം സ്നേഹോപഹാരം 2022 പ്രസിഡണ്ട് കെ.ടി.എം ആഷിഖിൻ്റെ അദ്ധ്യക്ഷതയിൽ കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.സി. അസീസ് ഉദ്ഘാടനം ചെയ്തു.പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.എ സാജിത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നേതാക്കളായ…

ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ യുവാവ് തെങ്ങിന് മുകളില്‍

പത്തനംതിട്ട:ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതില്‍ പ്രതിഷേധിച്ച് യുവാവ് പത്ത് മണിക്കൂറായി തെങ്ങിന് മുകളില്‍ ഇരിപ്പ് തുടരുന്നു. പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) ആണ് തെങ്ങിന് മുകളില്‍ ഇരുന്ന് പ്രതിഷേധിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണുവെട്ടിച്ച്…

വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ കഞ്ചാവ് വേട്ട 250 കിലോ കഞ്ചാവുമായി 2 അതിഥി തൊഴിലാളികൾ എക്‌സൈസ് പിടിയിൽ

പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട്- വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഒഡീഷ- കാന്തമാൽ സ്വദേശി റൂണ കഹാർ (33 വയസ്സ് ), ഒഡിഷ- ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര…

കായിക താരം പത്മിനി തോമാസും ജോഡോ യാത്രയിൽ

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ പ്രശസ്ത ദേശീയ അത്‌ലറ്റ് പത്മിനി തോമസും. ഇന്നു രാവിലെ നേമത്തു നിന്നു തുടങ്ങിയ പദയാത്രയിൽ തലസ്ഥാനത്തു വച്ചാണ് പത്മിനി തോമസ് രാഹുലിനൊപ്പം ചേർന്നത്. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നടത്തുന്ന ഈ ജാഥയിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നു…

വടക്കഞ്ചേരി ദേശീയപാതയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു

വടക്കഞ്ചേരി: പീടികപറമ്പിൽ  നഗർ മാലിൽ ദേവസ്സിയുടെ ഭാര്യ ബേബി (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പള്ളിയിലേക്ക് പോകാനായി ദേശീയപാത മുറിച്ച് കടക്കുമ്പോൾ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

നിർത്താതെ ഹോണടി; കാർ യാത്രികന് അപസ്മാരം ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം: അഞ്ച് കിലോമീറ്ററോളം കാറിനു പുറകിൽ നിർത്താതെ ഹോണടിച്ചതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ കാർ യാത്രികന് അപസ്മാരം. അപസ്മരത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി രാജ്ഭവൻ വീട്ടിൽ വിമൽ രാജിനെ (38) കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്ത് ഡ്രൈവർ…

ഷംസീർ നിയമസഭാ സ്പീക്കർ

തിരുവനന്തപുരം: നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ. 96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷംസീറിനെ അഭിനന്ദിച്ചു. ഷംസീർ നടന്നുകയറിയത്…

ഗോഡ് ഓഫ് സ്മാൾ തിങ്ങിന് ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം

ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഹാഫ് ഫെസ്റ്റിവലിൽ അഞ്ചു മിനുട്ടിൽ താഴെയുള്ള ചലച്ചിത്രങ്ങളുടെ വിഭാഗത്തിൽ ശ്രി. വിനോദ് ലീല സംവിധാനം “ഗോഡ് ഓഫ് സ്മാൾ തിങ്സിന്” ഗോൾഡൻ സ്ക്രീൻ പുരസ്‌കാരം ലഭിച്ചു. അൻപതിനായിരം രൂപയും ശിൽപ്പി വി.കെ. രാജൻ രൂപകൽപ്പന ചെയ്ത…

ടിപ്പർ ഇടിച്ച് വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.) പല്ലാവൂർ. വിത്തനശ്ശേരി – കൊടുവായൂർ മെയിൻ റോഡിൽ പല്ലാവൂർ ചടയംകുളത്തുവച്ച് ഇന്നലെ വൈകുന്നേരം 6:30 നാണ് നാടിനെ നടുക്കിയ അതിദാരുണമായ അപകടമുണ്ടായത്. വിത്തനശ്ശേരി ചാണ്ടിച്ചാല,തേങ്ങാപ്പറമ്പ് വീരങ്കത്തു വീട്ടിൽ മനോജിന്റെ ഭാര്യയാണ് നിർമ്മാണത്തൊഴിലാളിയായ ജലജ(40വയസ്സ്). സൈനിക ഉദ്യോഗസ്ഥനായ…

ലഹരിക്കെതിരെ ഫുട്ബോൾ

പാലക്കാട്:പാലക്കാട്‌ ടൗൺ സൗത്ത് ജനമൈത്രി പോലീസിന്റെയും എഫ് സി ബി പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു് ” ലഹരിക്കെതിരെ ഫുട്ബോൾ ” എന്ന ലഹരിവിരുദ്ധ സന്ദേശം യുവാക്കൾക്ക് നൽകികൊണ്ട് സെപ്റ്റംബർ 9,10 തിയ്യതികളിലായി കൊടുമ്പ് ഓലശ്ശേരി…