വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ കഞ്ചാവ് വേട്ട 250 കിലോ കഞ്ചാവുമായി 2 അതിഥി തൊഴിലാളികൾ എക്‌സൈസ് പിടിയിൽ

പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട്- വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഒഡീഷ- കാന്തമാൽ സ്വദേശി റൂണ കഹാർ (33 വയസ്സ് ), ഒഡിഷ- ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര (32 വയസ്സ് ) എന്നിവരെ ആണ് കഞ്ചാവുമായി പിടികൂടിയത്.

ഒഡിഷയിൽ നിന്നും അതിഥി തൊഴിലാളികളുമായി പെരുമ്പാവൂർലേക്ക് പോകുകയായിരുന്ന ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി പെരുമ്പാവൂർ – എറണാകുളം ഭാഗങ്ങളിലെ അതിഥി തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്തുന്നതിനാണ് എന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

ഓണം സ്പെഷ്യൽ ഡ്രൈവ്നോടനുബന്ധിച്ചു എക്‌സൈസ് വകുപ്പ് കേരളമൊട്ടാകെ വ്യാപക പരിശോധന നടത്തുന്നതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു മാസത്തിനിടയിൽ, പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ ആർ അജിത്തിന്റെ നേതൃത്വത്തിൽ ഉള്ള സ്പെഷ്യൽ സ്‌ക്വാഡ് ടീം അന്യ സംസ്ഥാനത്തിൽ നിന്നും വരുന്ന തൊഴിലാളികളിൽ നിന്നും കഞ്ചാവ് പിടിച്ചെടുകുന്ന 4 മത്തെ കേസ് ആണ് ഇത്.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ടി ജെ അരുൺ കുമാർ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ബെൻസൺ ജോർജ് , ശരവണൻ.പി , വിഷ്ണു കെ. ഡ്രൈവർ പ്രദീപ്‌ എസ്സ് എന്നിവർ പങ്കെടുത്തു.