കായിക താരം പത്മിനി തോമാസും ജോഡോ യാത്രയിൽ

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിൽ പ്രശസ്ത ദേശീയ അത്‌ലറ്റ് പത്മിനി തോമസും. ഇന്നു രാവിലെ നേമത്തു നിന്നു തുടങ്ങിയ പദയാത്രയിൽ തലസ്ഥാനത്തു വച്ചാണ് പത്മിനി തോമസ് രാഹുലിനൊപ്പം ചേർന്നത്. ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നടത്തുന്ന ഈ ജാഥയിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്നു പത്മിനി തോമസ് അറിയിച്ചു. ഓരോ പ്രഭാതവും തനിക്ക് പുതിയ ഊർജം തരുന്നതായി രാഹുൽ ​ഗാന്ധി പ്രതികരിച്ചു. നല്ല നാളെകളെയാണ് രാജ്യവും നമ്മുടെ യുവജനതയും കാത്തിരിക്കുന്നതെന്ന പ്രതീതിയാണ് ഈ യാത്ര തന്നിൽ ഉളവാക്കുന്നതെന്നും രാഹുൽ ​ഗാന്ധി. 1982 ഏഷ്യൻ ​ഗെയിംസിൽ 400 മീറ്ററിൽ വെങ്കലവും 4×400 മീറ്ററിൽ വെള്ളിയും നേടിയ താരമണ് പത്മിനി. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.