വടക്കഞ്ചേരി ദേശീയപാതയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു

വടക്കഞ്ചേരി: പീടികപറമ്പിൽ  നഗർ മാലിൽ ദേവസ്സിയുടെ ഭാര്യ ബേബി (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പള്ളിയിലേക്ക് പോകാനായി ദേശീയപാത മുറിച്ച് കടക്കുമ്പോൾ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.