ശങ്കരമംഗലം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണം സ്നേഹോപഹാരം 2022 പ്രസിഡണ്ട് കെ.ടി.എം ആഷിഖിൻ്റെ അദ്ധ്യക്ഷതയിൽ കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.സി. അസീസ് ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.എ സാജിത് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നേതാക്കളായ കെ.എം.എ ജലീൽ, സൈതലവി വടക്കേതിൽ, സി.പി മുസ്തഫ, കെ.ടി മാനു, യു.കെ അക്ബർ, പി.കെ ഫൈസൽ, റഷീദ് മറുകര, കെ.പി അൻവർ, എൻ.വി അഷറഫ്, എം.ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. ശങ്കരമംഗലം പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച അറുപതോളം കുട്ടികൾക്കാണ് ഉപഹാരം നൽകിയത്.