ഹർ ഗർ തിരംഗ സന്ദേശ റാലി നടന്നു.

പട്ടാമ്പി: ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റും മേലെ പട്ടാമ്പി പോസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ “ഹർ ഗർ തരംഗ ” സന്ദേശ റാലി ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി,…

പുർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പാലക്കാട്‌ :വിദ്യാർത്ഥികളുടെ ജീവിതം മുന്നോട്ടുനയിക്കുന്നതിൽ ഗുരുക്കന്മാരുടെ പങ്ക് വലുതാണെന്ന് സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ഒലവക്കോട് ആർട്സ് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഗമം കഥാകൃത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതമെന്നു പറയുന്നത് പലപ്പോഴും ഭാരമുള്ള യാത്രയാണ്. ആ യാത്ര ലഘുകരിക്കുന്നത് ഇതുപോലുള്ള…

ദിശ ഗ്രാമദീപം അംഗങ്ങളുടെ സംഗമം നടന്നു

പട്ടാമ്പി: കൊടലൂർ ദിശ ഗ്രാമദീപം മെമ്പർമാരുടെ സംഗമം ട്രഷർ ട്റോവ് പബ്ളിക് ഹോം ലൈബ്രറിയിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. അബാക്കസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം നടത്തി. വിദ്യാർത്ഥികളുടെ…

ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റാവുത്തർ ഫെഡറേഷൻ അനുമോദിച്ചു

പാലക്കാട് : റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ല സ്ടുപരീക്ഷകളിൽ ഉന്നതവിജയം നേടിയ എൺപത് വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. വടക്കഞ്ചേരി ദാറുൽ ഫലാഹ് ഓർഫനേജ് ഹാളിൽ വെച്ചു നടന്ന വിദ്യാഭ്യാസ അവാർഡ്ദാനവും അനുമോദ നവും റാവുത്തർ…

പ്രതിഷേധ സമരം നടത്തി

കിഴക്കഞ്ചേരി:വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർനയത്തിനെതിരെ NCCOEEE(CITU) കിഴക്കഞ്ചേരി ഇലക്ട്രിക്കൽ സെക്ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു . സി.പി.ഐ.എം. ഏരിയ കമ്മിറ്റിയംഗം എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി

മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി. മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ  നടത്തിയ…

മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി

മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി. കുറച്ചു ഭാഗം നിലംപതി പാലത്തിലേക്ക് കയറിയെങ്കിലും ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. പോലീസ് സംഘം സ്ഥലത്തുണ്ട്. മലയിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പാലത്തിനു മുകളിലൂടെ വെള്ളമൊഴൂകി ഗതാഗതം തടസ്സപ്പെടും.എല്ലാ വർഷവും ഗതാഗതം തടസ്സപ്പെടാറുണ്ട്.

വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജീവനക്കാരും ഓഫീസർമാരും ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: ഊർജ്ജ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 അവതരിപ്പിച്ച് നിയമമാക്കാനുള്ള നീക്കത്തിൽ പ്രതിക്ഷേധിച്ച് വൈദ്യുതി തൊഴിലാളികളും ഓഫീസർമാരും കരാർ തൊഴിലാളികളും പാർലിമെൻ്റ്വൈദ്യുതി നിയമ ഭേദഗതി ക്കെതിരെ ജോലി…

ചുമതലയേറ്റു

പാലക്കാട്:ജനമൈത്രി പാലക്കാട് ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ ആയി ആറുമുഖൻ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കേരളത്തിലെ നല്ല ജനമൈത്രി പോലീസിനുള്ള അവാർഡ് ജേതാവാണ് ഇദ്ദേഹം. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.

തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു

പാലക്കാട്: ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം…