പാലക്കാട് : റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ല സ്ടുപരീക്ഷകളിൽ ഉന്നതവിജയം നേടിയ എൺപത് വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. വടക്കഞ്ചേരി ദാറുൽ ഫലാഹ് ഓർഫനേജ് ഹാളിൽ വെച്ചു നടന്ന വിദ്യാഭ്യാസ അവാർഡ്ദാനവും അനുമോദ നവും റാവുത്തർ ഫെഡറേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എ.കാജാഹുസൈൻ റാവുത്തർ അധ്യക്ഷത വഹിച്ചു. കെ.ബാബു എം.എൽ.എ. മുഖ്യാതിഥിയായി. റാവുത്തർ ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ പി.കെ.ഹമീദ്കുട്ടി, ആലത്തൂർ മർക്കസ് ജനറൽ സെക്രട്ടറി മമ്പാട് അഷറഫ് എന്നിവർ വിശിഷ്ടാ തിഥികളായി. സംസ്ഥാന ട്രഷറർ കെ.എസ്. അലി അക്ബർ, സംസ്ഥാന സെക്രട്ടറി എം.എ.ജബ്ബാർ മാസ്റ്റർ, ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബ്ദുൾറഹിമാൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
ജില്ലാ ഭാരവാഹികളായ എം.അസൻ മുഹമ്മദ് ഹാജി, എസ്.മുജീബ് റഹ്മാൻ, അബുതാഹിർ, വി.കെ.സൈതലവി കോയ, ഹക്കീം തിരുവേഗപ്പുറ, മുഹമ്മദ് റാഫി, എ.ഹംസ, ഹിദായത്ത് റാവുത്തർ, വീരാൻ പട്ടാമ്പി എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.എ.സുൽത്താൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.എസ്.മുഹമ്മദ് ഷറീഫ് നന്ദിയും പറഞ്ഞു.