ദിശ ഗ്രാമദീപം അംഗങ്ങളുടെ സംഗമം നടന്നു

പട്ടാമ്പി: കൊടലൂർ ദിശ ഗ്രാമദീപം മെമ്പർമാരുടെ സംഗമം ട്രഷർ ട്റോവ് പബ്ളിക് ഹോം ലൈബ്രറിയിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. അബാക്കസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം നടത്തി. വിദ്യാർത്ഥികളുടെ വിവിധ കലാ സാഹിത്യ സൃഷ്ടികൾ ചടങ്ങിൽ അവതരിപ്പിച്ചു. വില്ലേജ് കരിയർ ഗൈഡ് ഡോ.പി.അബ്ദു അധ്യക്ഷനായി. നഗരസഭ കൗൺസിലറും ഗ്രാമദീപം മെന്ററുമായ മുനീറ ഉനൈസ്, മെന്റർമാരായ ആയിഷ ഷെമീർ, അനുശ്രീ സുധാകരൻ, അബാക്കസ് ടൈനർ സുജിത, ഷെമീർ കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു.