പുർവ്വ വിദ്യാർത്ഥി സംഗമം നടത്തി

പാലക്കാട്‌ :വിദ്യാർത്ഥികളുടെ ജീവിതം മുന്നോട്ടുനയിക്കുന്നതിൽ ഗുരുക്കന്മാരുടെ പങ്ക് വലുതാണെന്ന് സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ഒലവക്കോട് ആർട്സ് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഗമം കഥാകൃത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതമെന്നു പറയുന്നത് പലപ്പോഴും ഭാരമുള്ള യാത്രയാണ്. ആ യാത്ര ലഘുകരിക്കുന്നത് ഇതുപോലുള്ള സ്നേഹ സംഘമങ്ങളിലൂടെയാണ്. ഇതിൽ നിന്നും കിട്ടുന്ന ഊർജ്ജം അനേക വർഷം നമ്മുടെ കൂടെയുണ്ടാകും-വൈശാഖൻ പറഞ്ഞു. ആർട്സ് അകാദമി പ്രിൻസിപ്പൽ ആയിരുന്ന വൈശാഖനെ ചടങ്ങിൽ പൂർവ്വ വിദ്യാർഥികൾ ആദരിച്ചു.

പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂർവ്വ അധ്യാപകരായ ടി.പി.എൽ.പ്രസാദ് ,ഡോ :പി .മുരളി ,ഉണ്ണികൃഷ്ണൻ ,ജയചന്ദ്രൻ ,കാന്തിമതി എന്നിവരെ ഷാൾ അണിയിച്ചും മെമൻ്റോ നല്കിയും ആദരിച്ചു .പൂർവ്വ വിദ്യാർത്ഥികളായ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷീജ സ്വാഗതവും രാജൻ നന്ദിയും പറഞ്ഞു. രവീന്ദ്രൻ ,വിനയൻ ,വിനോദ് ,ആനന്ദ് ,സതി , ലത ,സുധാമിനി, ഉദയകുമാരി എന്നി പൂർവ്വവിദ്യാർത്ഥികൾ ചടങ്ങിന് നേതൃത്വം നല്കി .