ഹർ ഗർ തിരംഗ സന്ദേശ റാലി നടന്നു.

പട്ടാമ്പി: ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റും മേലെ പട്ടാമ്പി പോസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ “ഹർ ഗർ തരംഗ ” സന്ദേശ റാലി ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി, മുഴുവൻ പേരും ആഘോഷത്തിൽ പങ്ക് ചേരാനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായാണ് സന്ദേശ റാലി സംഘടിപ്പിച്ചത്. റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം നഗരസഭ കൗൺസിലർ കെ.ടി. റുഖിയ നിർവ്വഹിച്ചു.

അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു,മേലെ പട്ടാമ്പി സബ്‌ പോസ്റ്റ് മാസ്റ്റർ വി. സ്മിതമുരളി, മരുതൂർ ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ വി.കല്യാണിക്കുട്ടി,
തപാൽ ജീവനക്കാരായ ടി.വി.എം അലി, എസ്. ആതിര ശീതൾ, കെ.ശരണ്യ, വി.മുരളി, കെ.കെ.കൃഷ്ണകുമാരി, മഹിളാ പ്രധാൻ ഏജൻ്റുമാരായ പി.രാധാമണി, കെ.കെ.ഉമാദേവി, കെ.എം.ഉമാദേവി, സീനിയർ എൻ സി സി കേഡറ്റുകളായ എസ്.മാധവ്, കെ.എം.അബ്ദുൽ ഹാഷിം, പി.ഹരി ലക്ഷ്മി, പി. അജ്മൽ ഹഖീം
എന്നിവർ നേതൃത്വം നൽകി.