മഹാഗണപതി ഹോമവും ഗജപൂജയും നടത്തി

മാത്തൂർ :ആനിക്കോട് ശ്രീ കാവിൽ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. കാലത്ത് 7 മണിയോടെ ഗജപൂജ ആരംഭിച്ചു 8.30 മുതൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ആനയൂട്ട് നടത്തി. മൂന്ന് ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുത്തു. ഗജവീരന്മാർക്ക് ക്ഷേത്രത്തിൽ വരവേൽപ്പും ഒരുക്കിയിരുന്നു. നിരവധി ഭക്തജനങ്ങൾ ആനയൂട്ടിന്റെ ഭാഗമായി. ആനിക്കോട് ഗജസേന ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ആദ്യമായാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്.