മുഹറ മാസത്തിന്റെ സവിശേഷതകൾ

— എ.കെ.സുൽത്താൻ —
മുഹറമാസത്തിലൂടെയാണ് നാം പുതു വർഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. പ്രതികൂലമായ സാഹചര്യത്തിൽ പോലും പുതു വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത് ശുഭാപ്തിവിശ്വാസപത്തോടെയായിരിക്കണം , എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. നമ്മുടെ മുന്നിലൂടെ കടന്നുവരുന്ന ഏതൊന്നിനെക്കുറിച്ചും ഇത്തരം വീക്ഷണം പുലർത്തണം എന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. എല്ലാ പ്രവർത്തനങ്ങളും തുടങ്ങേണ്ടത് ബീസ് മിയോടും പ്രാത്ഥനയോടും കൂടിയായിരിക്കണമെന്ന് ഇസ്ലാം താൽപര്യപ്പെടുന്നു. അതുകൊണ്ടു തന്നെ പുതു വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ പ്രാർത്ഥനാനിർഭരമായിരിക്കണം. നമ്മുടെ അന്തരംഗം. കടന്നുവരുന്ന ആളുകൾ നന്മയുടേയും സമൃദ്ധിയുടേയും ആയിരിക്കണമേ എന്ന് നാം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും വേണം. ഇത്തരം പ്രാർത്ഥനകളും വിശ്വാസങ്ങളും നമ്മുടെ പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാൻ വേണ്ടി ആത്മാർത്ഥമായി ശ്രമിക്കാം. നമ്മെ പ്രേരിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമല്ല. എന്നാൽ ഖേദകരമെന്ന് പറയട്ടെ. ഇത്തരം ശുഭാരംഭത്തിന് വി ഖാദമാകുന്ന ചിന്തകൾ നമ്മുടെ സമുദായത്തിൽ എങ്ങനെയോ അള്ളിപ്പിടച്ചു കിടപ്പുണ്ടെന്ന അവസ്ഥയാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയൂന്നത്. / മുഹറമിന്റെ ആദ്യ ദിനങ്ങൾ അഭശകുനങ്ങളാണെന്നും, അഭി ശക്ത്തങ്ങളണെന്നും ഒക്കെയുള്ള വിശ്വാസം എവിടെ നിന്നോ വഴി തെറ്റി നമ്മുടെ ഇടയിൽ പണ്ടേ വന്നു പെട്ടിട്ടുണ്ടു്. അതിനെ തുടർന്നാണ് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകർമ്മങ്ങൾ ഈ നാളുകളിൽ നടത്തുന്നത് അപകടകരമായി കാണുന്ന ഒരു പ്രവണത ചില തിലെങ്കിലും ഇപ്പോഴും കണ്ടുവരുന്നത്. കാലാകാലങ്ങളിൽ മതപരമായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ മത നേതൃത്വത്തിന്നു വന്ന പരാജയമാണ് ഇതിന് കാരണമെന്ന് പറയാതിരിക്കാൻ വയ്യ. ആധുനിക യുഗം ഇത്തരം അസംബന്ധങ്ങളെ നിശിതമായി ചോദ്യം ചെയ്തതു കൊണ്ടും വിമർശിച്ചതു കൊണ്ടും അല്പം കുറഞ്ഞു വന്നിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ഹിജ്റയിൽ കർബല യുദ്ധം നടന്നത് മുഹറം പത്തിനായിരുന്നു. ഈ യുദ്ധത്തിൽ മുഹമ്മദ് നബി (സ) യുടെ പേര മകൻ ഹുസൈൻ(റ) വും കുടുംബവും അതി ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ഹിജ്റ60 ൽ ഖലീഫാ മുദ്ദ വിയതന്റെ പിൻഗാമിയായി സ്വന്തം മകൻ യശീദിനെ വാഴിക്കുന്നത് മുതൽ ഇസ്ലാമിൽ മക്കത്തായം വരികയാണെന്ന് പറഞ്ഞു പ്രമുഖ സഹാബിമാർ ഈ നയത്തിനെ എതിർത്തു ഈ സമയത്ത് തങ്ങളുടേയും മുസ്ലീം കളുടെയും കാര്യം ഏറെറടുക്കാൻ ഹുസ്സൈൻ(റ) നെ കൂഫക്കാർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ തുസ്സൈൻ(റ) ന്റെ പിതൃവ്യ പുത്രൻ മുസ്ലീമിനെ കൂഫയിലേക്ക് അയക്കുകയുണ്ടായി. കൂഫയിൽ വെച്ച് മുസ്ലീം വധിക്കപ്പെട്ടു. തുടർന്ന് ഹുസൈൻ(റ) കുടുംബാംഗങ്ങളെയും കൂട്ടി കൂഫയിലേക്ക് പുറപ്പെട്ട് അവ മിസൈന്യവുമായി ഏറ്റുമുട്ടുകയും കർബല എന്ന സ്ഥലത്ത് വെച്ച് വധിക്കപ്പെടുകയുമുണ്ടായി. /കുടുംബാംഗങ്ങളായ നാൽപ്പത് കാലാൾപ്പടയാളികളേയും മുപ്പത്തിരണ്ട് കുതിരപ്പടയാളികളേയും കൂടി വധിച്ചു. അതിദാരുണമായ ഈ സംഭവം നടന്നത് മുഹറം പത്തിനായിരുന്നു. ഇതിന്റെ പേരിൽ മുഹറ മാസത്തെ ആദ്യത്തെ പത്തു നാളുകൾ അപശകുനങ്ങളാണെന്ന് വിശ്വസിക്കുന്ന ഷിയാ മുസ്ലീംകൾ അശോചനത്തിന്റെ പേരിൽ അവർ സ്വയം ശാരീരിക പീഢനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. മദീനയിലെത്തിയ മുഹമ്മദ്(സ) അവിടത്തെ ദൂതന്മാർ മുഹറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് കാണുകയുണ്ടായി. അതിന്റെ കാരണം തിരക്കിയപ്പോൾ അവർ പറഞ്ഞത് അത് മൂസാ നബിയെ ഫറോവയിൽ നിന്ന് അള്ളാഹു രക്ഷപ്പെടുത്തിയ ദിനമാണ് എന്നാണ്. മുഹറമിൽ മറ്റു പല പ്രവാചകന്മാർക്കും ഇതു പോലുള്ള വിജയങ്ങൾ ഉണ്ടായതായി ചരിത്രത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ആദം നബി(അ) മുതൽക്കുള്ള പ്രവാചകന്മാരുടെ ജീവിതത്തിൽ മുഹറ മാസത്തിന് പ്രത്യേക സ്ഥാനമുണ്ടു്. ആകാശ ഭൂമികളുടെ സൃഷ്ടിക്കും ആദം നബി(അ)യുടെ പശ്ചാത്താപം സ്വീകരിക്കുവാനും അല്ലാഹു തെരഞ്ഞെടുത്തത് ഈ മാസമാണ്. നൂഹ് നബി(അ) ചെറു സംഘവും അല്ലാഹുവിന്റെ കല്പനയനുസരിച്ച് നിർമ്മിച്ച കപ്പലിലേറി പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ടും ഈ മാസത്തിലാണ്. യുദ്ധം നിഷിധമാക്കപ്പെട്ടതും നന്മ ചെയ്താൽ കുടുതൽ പ്രതിഫലവും തിന്മ ചെയ്താൽ കൂടുതൽ ശിക്ഷയും ലഭിക്കുന്ന മാസം കൂടിയാണ് മുഹറ മാസം. മുഹറത്തിൽ ആദ്യത്തെ പത്തു നാൾ നോമ്പെടുക്കുന്നത് സുന്നത്താണ്. കൂടാതെ നിരവധി പ്രവാചകന്മാരുടെ ജീവിതവുമായി മുഹറ മാസത്തിന് പ്രത്യേക ബന്ധവുമുണ്ടു്. കാലം ഏറ്റവും വലിയ സത്യമാണ്. കാലത്തിലെ പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അവയിലെ നന്മകൾ വർദ്ധിപ്പിക്കാനുള്ള പരിശ്രമവും തിന്മകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കൈമുതലാക്കി മനസ്സിനുള്ളിൽ ശുഭാപ്തിവിശ്വാസത്തെ ഊട്ടിയുറപ്പിച്ച് പുതു വർഷത്തെ വരവേൽക്കുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. ഈ ആത്മീയത വർദ്ധിപ്പിക്കാൻ വേണ്ടി നോമ്പനുഷ്ഠിക്കുന്നത് ഗുണകരമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് മുഹറം ഒമ്പതിനും പത്തിനും നോമ്പനുഷ്ടിക്കുന്നത് ശക്തമായ സുന്നത്താണെന്നാണ് നബി തിരുമേനി വ്യക്തമാക്കപ്പെട്ടത്.