കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി

മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി.

മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ  നടത്തിയ പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ മുഖ്യപ്രഭാഷണം നടത്തി. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ഡി വിഷൻ കമ്മിറ്റി അംഗം പി.എൻ.രാജേഷ് സമര സന്ദേശം നൽകി. സി ഐ ടി യു മലമ്പുഴ ഡിവിഷൻ കമ്മിറ്റി സെക്രട്ടറി സദാശിവൻ, ബ്ലോക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.സുരേഷ് കുമാർ,

കേരള മഹിളാസംഘം ജില്ല സെക്രട്ടറി സുമലത, കിസാൻ സഭ ജില്ലാ ജോയൻ്റ് സെക്രട്ടറി അശോകൻ, കർഷക സംഘം നേതാവ് സ.ശിവരാമൻ, തൊഴിലുറപ്പു സംഘം ജില്ലാ സെക്രട്ടറി ഗുരുവായൂരപ്പൻ സി പി എം മലമ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി പ്രമോദ് സി പി ഐ മലമ്പുഴ ഏരിയ സെക്രട്ടറി ഷാജി, മന്തക്കാട് ഏരിയ സെക്രട്ടറി അബ്ദുൾ ഖാദർ സിഐടിയു പഞ്ചായത്ത് കമ്മിറ്റി കോർഡിനേറ്റർ സുൽഫീക്കർ അലി, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.എം.ബിജു എന്നിവർ പ്രസംഗിച്ചു.

മലമ്പുഴ സെക്ഷനിൽ നിന്ന് ജോലി ബഹിഷ്കരിച്ച്  പ്രകടനമായി വന്നാണ് തൊഴിലാളികൾ സത്യാഗ്ര സമരം ആരംഭിച്ചത്.സതീഷ് കുമാർ, സുനിൽകുമാർ കൃഷ്ണദാസ്, ദർശൻ ശ്രികുമാർ, കാസിം, രാജേഷ്, നിഷാദ്, കൃഷ്ണകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.സമാപന യോഗം എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലൻ ഉദ്ഘാടനം ചെയ്തു. കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ മണി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.

 ഗവൺമെന്റുകളുടേയും വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ട്രേഡ് യൂണിയനുകളുടേയും കർഷകരുടേയും എതിർപ്പുകളെ പരിഗണിക്കാതെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടത്തുന്ന ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ രാജ്യത്തെ വൈദ്യുതി മേഖല ജീവനക്കാരും ഓഫീസർമാരും പൊതുജനങ്ങളുടെയും കർഷകരുടെയും സഹകരണത്തോടെ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ)ൻ്റെ നേതൃത്വത്തിൽ ബില്ലിനെതിരെ  രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായായി പാലക്കാട് ജില്ലയിൽ 80 ഓളം കേന്ദ്രത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.