മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി

മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി. കുറച്ചു ഭാഗം നിലംപതി പാലത്തിലേക്ക് കയറിയെങ്കിലും ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. പോലീസ് സംഘം സ്ഥലത്തുണ്ട്. മലയിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പാലത്തിനു മുകളിലൂടെ വെള്ളമൊഴൂകി ഗതാഗതം തടസ്സപ്പെടും.എല്ലാ വർഷവും ഗതാഗതം തടസ്സപ്പെടാറുണ്ട്.