മാത്തൂർ :ആനിക്കോട് ശ്രീ കാവിൽ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. കാലത്ത് 7 മണിയോടെ ഗജപൂജ ആരംഭിച്ചു 8.30 മുതൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ആനയൂട്ട് നടത്തി. മൂന്ന് ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുത്തു. ഗജവീരന്മാർക്ക്…
Category: Palakkad
Palakkad news
ഹർ ഗർ തിരംഗ സന്ദേശ റാലി നടന്നു.
പട്ടാമ്പി: ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റും മേലെ പട്ടാമ്പി പോസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ “ഹർ ഗർ തരംഗ ” സന്ദേശ റാലി ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി,…
ദിശ ഗ്രാമദീപം അംഗങ്ങളുടെ സംഗമം നടന്നു
പട്ടാമ്പി: കൊടലൂർ ദിശ ഗ്രാമദീപം മെമ്പർമാരുടെ സംഗമം ട്രഷർ ട്റോവ് പബ്ളിക് ഹോം ലൈബ്രറിയിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. അബാക്കസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം നടത്തി. വിദ്യാർത്ഥികളുടെ…
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റാവുത്തർ ഫെഡറേഷൻ അനുമോദിച്ചു
പാലക്കാട് : റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ല സ്ടുപരീക്ഷകളിൽ ഉന്നതവിജയം നേടിയ എൺപത് വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. വടക്കഞ്ചേരി ദാറുൽ ഫലാഹ് ഓർഫനേജ് ഹാളിൽ വെച്ചു നടന്ന വിദ്യാഭ്യാസ അവാർഡ്ദാനവും അനുമോദ നവും റാവുത്തർ…
കെ.എസ്.ഇ.ബി. ജീവനക്കാർ ജോലി ബഹിഷ്ക്കരണ സമരം നടത്തി
മലമ്പുഴ:വൈദ്യുതി ഉല്പാദന – വിതരണ മേഖലകളെ പൂർണമായും സ്വകാര്യവത്കരിക്കുകയെന്ന ഉദ്ദേശത്തോടെയുള്ള വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പാർലിമെൻ്റിൽ അവതരിപ്പിക്കുന്ന തിൽ പ്രതിക്ഷേധിച്ച് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി ജോലി ബഹിഷ്കരണ സമരം നടത്തി. മലമ്പുഴ സെക്ഷൻ കേന്ദ്രീകരിച്ച് മന്തക്കാട് ജംഗ്ഷനിൽ നടത്തിയ…
മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി
മുക്കൈ പുഴ കവിഞ്ഞു് ഒഴുകാൻ തുടങ്ങി. കുറച്ചു ഭാഗം നിലംപതി പാലത്തിലേക്ക് കയറിയെങ്കിലും ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. പോലീസ് സംഘം സ്ഥലത്തുണ്ട്. മലയിൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പാലത്തിനു മുകളിലൂടെ വെള്ളമൊഴൂകി ഗതാഗതം തടസ്സപ്പെടും.എല്ലാ വർഷവും ഗതാഗതം തടസ്സപ്പെടാറുണ്ട്.
ചുമതലയേറ്റു
പാലക്കാട്:ജനമൈത്രി പാലക്കാട് ജില്ല അസിസ്റ്റൻറ് നോഡൽ ഓഫീസർ ആയി ആറുമുഖൻ ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കേരളത്തിലെ നല്ല ജനമൈത്രി പോലീസിനുള്ള അവാർഡ് ജേതാവാണ് ഇദ്ദേഹം. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.
തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു
പാലക്കാട്: ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം…
ആനയൂട്ട് നടത്തി
പാലക്കാട്: വലിയ പാടം സുബ്രമണ്യക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. രാവിലെ നടന്ന ചടങ്ങിൽ ഒട്ടേറെ ഭക്തരും ആനപ്രേമികളും പങ്കെടുത്തു. കർക്കിടക മാസത്തിലാണ് ആനയൂട്ട് നടത്താറ് പതിവ്.
അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റു
പാലക്കാട്: ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽവാകുളം, മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ…