അഞ്ചു കാൽ നടയാത്രക്കാർക്കും അഞ്ചുതെരുവുപട്ടികൾക്കും പേപ്പട്ടിയുടെ കടിയേറ്റു

പാലക്കാട്: ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് കാൽനടയാത്രക്കാരായ അഞ്ചു പേരേയും തെരുവിലെ അഞ്ചു പട്ടികളേയും പേപ്പട്ടി കടിച്ചു.വിവരമറിഞ്ഞു നഗരസഭയിലെ പട്ടിപ്പിടുത്തക്കാർ വന്ന് പേപ്പട്ടിയെ പിടിച്ചു കൊണ്ടുപോയി. സാവിത്രി, സജ്ന കൽവാകുളം, മുകേഷ് കൊട്ടേക്കാട്, തനൂജ ഒലവക്കോട്, സജാസ് ഒലവക്കോട്, എന്നിവർക്കാണ് കടിയേറ്റത് .പട്ടിയുടെ കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. പേപ്പട്ടി യുടെ കടിയേറ്റ തെരുവുപട്ടികളെ കണ്ടെത്തി പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.